മമ്മുട്ടിയുടെ നായികക്ക് ഇപ്പോള്‍ കല്ല്യാണം.ഉണ്ണിമായക്ക് വരനാകുന്നത്….
മാമാങ്കം ചിത്രം കണ്ടവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ട നടിയായിരുന്നു പ്രാച്ചി തെഹ്ലാന്.ഈ ചിത്രത്തില്‍ അവരുടെ കഥാപാത്രത്തിന്റെ പേര് ഉണ്ണിമായ എന്നായിരുന്നു.ചിത്രം വേണ്ട രീതിയില്‍ വിജയിച്ചില്ലെങ്കിലും ഉണ്ണിമായ ഗാനങ്ങളിലൂടെ തിളങ്ങി.അവരിന്ന് ഒരു പോസ്റ്റിട്ടു.തന്റെ ആരാധകര്‍ക്ക് കാണാനായി.പോസ്റ്റിലെ ഉളളടക്കം ഇങ്ങിനെയാണ് താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്.വരനായി സ്വീകരിക്കുന്നത് ഡല്‍ഹി
സ്വദേശിയായ രോഹിത് സരോഹയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും കൊവിഡ്
മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വിവാഹം.50 പേരെ
മാത്രമേ ചടങ്ങിലേക്ക് ക്ഷണിക്കുകയുള്ളൂ.ഒറ്റ ദിവസം
തന്നെ നടക്കും വിവാഹവും വിവാഹനിശ്ചയവും.
ക്ഷണക്കത്ത് കിട്ടിയവരെല്ലാം മാസ്ക്ക് ധരിക്കണം.ഇവിടെ ഒരുക്കിയ സാനിറ്റൈസറില്‍ കൈ വൃത്തിയാക്കണം.ആരോഗ്യം എന്റെത് മാത്രമല്ല സമൂഹത്തിന്റെയും സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്നും വലിയ വേദിയൊരുക്കി എല്ലാം നിശ്ചിത അകലം പാലിച്ചായിരിക്കും നടത്തുകയെന്നും പ്രാച്ചി പറയുന്നു.
പ്രാച്ചി വെറുമൊരു നടിയും മോഡലും മാത്രമല്ല.2010-2011ലെ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡ്യക്ക് വേണ്ടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തിട്ടുണ്ട്.2011ല്‍ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യ ടീമിന്റെ ആദ്യ കിരീടം പ്രാച്ചി ക്യാപ്റ്റനായ ടീമിന് ലഭിച്ചു.
2016ലാണ് ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍
പരമ്പരയിലൂടെ പ്രാച്ചി വെള്ളിത്തിരയിലെത്തുന്നത്.
അവിടുന്ന് മാമാങ്കത്തില്‍ അഭിനയിക്കാന്‍ മമ്മുട്ടിക്കൊപ്പം ചേര്‍ന്നു.ഇനി രോഹിത്തിന്റെ ഭാര്യയായി ശിഷ്ടകാലം.
ഫിലീം കോര്‍ട്ട്.