ഹൃദയം കഴിഞ്ഞു പ്രണവ് നാടുവിട്ടു ഇപ്പോഴുള്ളത് ആംസ്റ്റര്‍ഡാം യാത്രയില്‍, ആരാധികമാര്‍ കൂടി …

ആദ്യം ഇറങ്ങിയപ്പോള്‍ പലരും പ്രണവിനെ കണ്ടില്ല, എന്നാല്‍ ഒറ്റയടിക്ക് മോഹന്‍ലാലിന്റെ മകന് പ്രണവ് താരമായി ഹൃദയം ഇറങ്ങിയതോടെ, ആരാധകരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് അതാണ് ഇപ്പോഴത്തെ ഹൈലൈറ്റ്.
അഭിനയിക്കാന്‍ പ്രണവിന് വലിയ താത്പര്യമില്ല ഇടക്കൊക്കെ പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിക്കുന്നത്, അഭിനയിച്ച സിനിമയിറങ്ങിയാല്‍ താരം പോകും എങ്ങോട്ടെങ്കിലും ഹൃദയം ഇറങ്ങി ഹിറ്റായി അതോടെ ആശാനും പോയി.
പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിംമ്പിള്‍ ജീവിത ശൈലി പിന്തുടരുന്ന ആളാണ്. നടന്റെ യാത്രകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആംസ്റ്റര്‍ഡാം യാത്രയില്‍ നിന്നുള്ള ചിത്രമാണ് പ്രണവ് ഷെയര്‍ ചെയ്യുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായ് രംഗത്തെത്തിയത്.
അപ്പുവേട്ടന് സ്വന്തം ഫോട്ടോ ഇടാന്‍ തുടങ്ങിയല്ലോ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അടുത്തിടെ, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ചിത്രങ്ങളും പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതും ശ്രദ്ധനേടിയിരുന്നു. പിന്നെ പ്രണവിന് യാത്ര പോകാന്‍ സിനിമകളൊന്നും വേണ്ട സിനിമകളുണ്ടെങ്കില്‍ പ്രണവ് വരിക വീട്ടില്‍ നിന്നല്ല യാത്ര പോയ സ്ഥലത്തു നിന്നാണ്… അടുത്ത പ്രണവ് മാജിക്കിനായി കാത്തിരിക്കാം FC