കുത്തനെയുള്ള പാറക്കെട്ടിലേക്ക് വലിഞ്ഞു കയറുന്നത് മോഹന്‍ലാലിന്റെ മകന് പ്രണവാണ് കണ്ണുപൊത്തി അമ്മ സുചിത്ര…..

സാഹസികതയാണ് താരപുത്രന്റെ ഏറ്റവും വലിയ വിനോദം, സിനമയിലാണെങ്കില് ഇത്തരം സീനഭിനയിക്കാന് ഡ്യൂപ്പുകളുണ്ടാകും ഇതുകണ്ടില്ലേ കുത്തനെയുള്ള പാറയിലേക്കു നുഴഞ്ഞു വലിഞ്ഞു കയറുകയാണ് പ്രണവ് മോഹന്‍ലാല്‍.. ഇതാദ്യത്തെ കാഴ്ചയല്ല ഇതിനുമുന്‍പും ഇത്തരം വേലത്തരങ്ങള്‍ താരപുത്രന് കാണിച്ചിട്ടുണ്ട്.
സിനിമയ്ക്കും അപ്പുറത്ത് യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ സാഹസികത വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. കുത്തനെ നില്ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടിക്കയറുന്ന പ്രണവിനെ വീഡിയോയില്‍ കാണാം. പ്രണവിന്റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തി. അടുത്തിടെ തായ്ലാന്റിലെ ടോണ്‍സായി മലയിടുക്കില്‍ പിടിച്ചു കയറുന്ന വീഡിയോ പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പങ്കുവെച്ചത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്തായാലും അമ്മ സുചിത്രയുടെ ചങ്കിടിപ്പാണ് മകന്റെ സാഹസികതകള്‍ കൊണ്ട് കൂടുന്നത് .FC