മുടി കളറില്‍ മുക്കി ഇന്ദ്രജിതിന്റേയും പൂര്‍ണ്ണിമയുടെയും മകള്‍, അറ്റാക്കില്‍ നിന്ന് രക്ഷപ്പെട്ടത്
ആരാധകര്‍ക്ക് ഇഷ്ടമാണ് ഈ താരജോഡികളായ ദമ്പതികളേയും അവരുടെ രണ്ടു പെണ് മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും.തങ്ങളെ സ്നേഹിക്കുന്നവരുണ്ടെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട് പൂര്‍ണ്ണിമ നവ മാധ്യമത്തില്‍ സജീവമാണ്.എന്തു വിശേഷങ്ങളും ഷെയര്‍ ചെയ്യുന്നത് കൊണ്ട് ആരാധകരും താര കുടുംബത്തോട് അടുത്ത് നില്ക്കും.
കഴിഞ്ഞ ദിവസം മകളുടെ നെഞ്ചില്‍ തലവെച്ച് കിടക്കുന്ന പൂര്‍ണ്ണിമയുടെ ചിത്രം വൈറല്‍ ആയിരുന്നു.അതിന് ശേഷമിതാ അടുത്ത ഫോട്ടോയും അടിക്കുറിപ്പും എത്തിയിരിക്കുന്നു.ഗായിക കൂടിയായ പ്രര്‍ത്ഥന മുടി കളര്‍ ചെയ്തിട്ടുണ്ട്.നീഗ്രോ സ്റ്റൈലില്‍ പിന്നിയിട്ട മുടി അടി പൊളി കളറാക്കി അതുപോലെ കൈയ്യില്‍ ഒരു ഐ ഫോണും ഉണ്ട്.ഈ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് പൂര്‍ണ്ണിമ കുറിച്ചതിങ്ങനെയാണ് ഞാന്‍ ചെറിയൊരു ഹാര്‍ട്ടറ്റാക്കില്‍ നിന്ന് രക്ഷപ്പെട്ടു.സത്യത്തില്‍ ഫോട്ടോ കണ്ടാല്‍ ആദ്യം ആരും ഒന്ന് ഞെട്ടും. ആ ഞെട്ടലാണ് അറ്റാക്കിന്റെ രൂപത്തില്‍ പൂര്‍ണ്ണിമയ്ക്കും അടിച്ചതെന്നു തോന്നുന്നു.
എന്തായാലും സമ്പൂര്‍ണ്ണ സിനിമാകുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ വീണ്ടും വീണ്ടും പ്രതീക്ഷിക്കുകയാണ്.