നായകടിച്ചു പറിച്ച ഡിസൈന്‍ പാന്റുമായി നടി പ്രയാഗ മാര്ട്ടിന്.. എനിക്കിഷ്ടമുള്ളത് ധരിക്കും.. എന്നാല്‍ ധരിക്കു..
ഡ്രസ്സ് ധരിച്ചെന്ന് പ്രയാഗ.. എവിടെയെന്നു ചില പുതിയ ഫാഷന്‍ ആണെന്നുപറഞ്ഞു പ്രയാഗ ധരിച്ച പാന്റുകണ്ട ഞെട്ടലില്‍ ആരാധകര്‍..
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുമുണ്ട് താരം. കഴിഞ്ഞ ദിവസം പ്രയാഗ ധരിച്ച ഒരു പാന്റിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും കിട്ടിയിരുന്നു. ഇപ്പോഴിതാ ട്രോളുകളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് പ്രയാഗ. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നാണ് പ്രയാഗ പറഞ്ഞത്. പ്രയാഗയുടെ ലുക്ക് കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ എന്ന ചോദ്യത്തിനും നടി ഉത്തരം നല്കി.
‘നെഗറ്റീവ് കമന്റുകള്‍ ഓരോരുത്തര് പറയുന്നതില്‍ ഞാന്‍ എന്ത് ചെയ്യണം ബ്രോ. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പേഴും അടച്ചു കെട്ടി പൂട്ടിയ ഉടുപ്പിടണമെന്നാണോ പറയുന്നത്. നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നവരോടാണ് ഇതെല്ലാം ചോദിക്കേണ്ടത്. അല്ലാതെ ഞാന്‍ അല്ലല്ലോ മറുപടി പറയേണ്ടത്’. പ്രയാഗ പറഞ്ഞു. ഡാന്‍സ് പാര്‍ട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് പ്രയാഗ വസ്ത്രത്തിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനത്തിന് മറുപടി പറഞ്ഞത്. FC