കെ.ജി.എഫ്. എന്ന ബ്രഹ്മാണ്ഡ ചിത്രം വാങ്ങി പൃഥ്വിരാജ്-കേരളത്തില്‍ താരം പ്രദര്‍ശിപ്പിക്കും.
സ്വര്‍ണ്ണ ഖനിയില്‍ നിന്നുയര്‍ന്ന് വന്ന തീപ്പൊരിയില്‍ ആരാധകര്‍
ശരിക്കും നടുങ്ങി.അപാരത ഉറ്റി നില്ക്കുന്ന KGF എന്ന സിനിമക്ക്
പ്രായഭേദമന്യേ ആരാധകരെത്തി.പൂര്‍ണ്ണമായും ബാഹുബലിയിലെ
പോലെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ഒന്നാം ഭാഗം നിര്‍ത്തിയത്.
ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമ്പോള്‍
മലയാളികള്‍ക്ക് ഇരട്ടി മധുരമാണ് ലഭിച്ചിരിക്കുന്നത്.മലയാളത്തിലെ
യുവ നടന് പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളത്തിലുള്ള പകര്‍പ്പവകാശം കൈവശപ്പെടുത്തിയിരിക്കുന്നത്.രാജു തന്നെ കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും അഭിനയം വിട്ട് സകല മേഖലകളിലേക്കും താരം ചുവട് മാറ്റുകയാണ്.അതിനെ കുറിച്ച് താരം പറയുന്നത് എല്ലാവരെയും പോലെ KGF ന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെ ഒരു കൂടിചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും,ലൂസിഫര്‍ ഇറങ്ങിയതിന് ശേഷമാണ് KGF ന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലീംസ് തന്നെ സമീപിക്കുന്നത്.ഞാനും സത്യത്തില്‍ ഇത്തരം കൂടിച്ചേരലിന് കാത്തിരിക്കുകയായിരുന്നു.ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.ഇനി റോക്കി ചെയ്യുന്നത് എന്താണെന്നേ അറിയേണ്ടതുള്ളൂ എന്നും പൃഥ്വിരാജ് പറയുന്നു.രണ്ടാം ഭാഗത്തില്‍ കൊടും വില്ലനാകുന്നത് സഞ്ജയ് ദത്താണ്.1951 മുതല്‍ വര്‍ത്തമാന കാലം വരെയുള്ള കഥയാണ് KGF 2nd പാര്‍ട്ട് പറയുന്നത്. 2018 ഡിസംബര്‍ 2ന് ഇറങ്ങിയ KGF രണ്ടാം ഭാഗത്തിന്റെ ടീസര്‍
2021 ജനുവരി 8ന് രാവിലെ 10.18ന് ഹോംബാലെ ഫിലീംസ് അവരുടെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
ഫിലീം കോര്‍ട്ട്.