നടന് പൃഥ്വിരാജിനും കോവിഡ് – പ്രാര്‍ത്ഥനയോടെ ആരാധകര്‍.
നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു.ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.സിനിമയുടെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥരീകരിച്ചു.ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും കോറന്റീനില് പോകേണ്ടി വരും.പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
വിദേശത്ത് ഇതിലും വലിയ പ്രതിസന്ധിയില്‍ കോവിഡ് തുടങ്ങിയപ്പോള്‍ താരം ജോര്‍ദാനിലായിരുന്നു.ആട് ജീവിതത്തിന്റെ സെറ്റില്‍.അന്ന് ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചതാണ്.ഒന്നുമില്ലാതെ തിരിച്ചെത്തിയ താരത്തിന് ഇവിടെ വെച്ച് രോഗം വന്നതില്‍ കടുത്ത നിരാശയിലും ഭീതിയിലുമാണ് ആരാധകര്‍ ഒപ്പം പ്രാര്‍ത്ഥനയിലും.കൂടെ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.