ഇളം വെയിലുകൊള്ളാന്‍ വര്‍ക്കല കടപ്പുറത്ത് നടി പ്രിയവാര്യര്‍… നിന്നും കിടന്നും കൊണ്ടു…….
യാത്ര ചെയ്യാനാണ് മലയാളികളുടെ പ്രിയനടി പ്രിയ വാര്യര്‍ക്ക് പ്രിയം. കടല്‍ത്തീരവും ഹില്‍സ്റ്റേഷനും ഡെസ്റ്റിനേഷന്‍ ഏതുമാകട്ടെ യാത്ര അടിച്ചുപൊളിക്കണം എന്നതാണ് ആഗ്രഹം. കേരളത്തിനകത്തും പുറത്തുമായി നിരവധി ട്രിപ്പുകള്‍ പോകുന്നയാളാണ് പ്രിയ. മിക്കതും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷയാത്രയാണ്. പോകുന്നിടത്തെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വര്‍ക്കലയുടെ മനോഹാരിതയില്‍ നില്ക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.
ചെമ്മണ്‍നിറത്തിലെ കുന്നുകളാല്‍ അതിരിടുന്ന മനോഹരമായെരു കടല്‍ത്തീരമാണ് വര്‍ക്കല ബീച്ച്. വിദേശത്തെ ബീച്ചുകളില്‍ കാണുന്ന പോലെ വോളിബോളടക്കമുള്ള വിനോദങ്ങളും ഇവിടെ സജ്ജമാണ്. അതുപോലെ സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്.
വര്‍ക്കല കടല്‍ത്തീരം പാപനാശം എന്നറിയപ്പെടുന്നു. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്. സൂര്യസ്തമയത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ബീച്ച് യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് പ്രിയവാര്യര്‍ എന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മനസ്സിലാക്കാം. ശ്രീലങ്കന്‍ ട്രിപ്പിന്റെ ചിത്രങ്ങളടക്കം നിരവധിയാണ് യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. സ്കൂബഡൈവിങ് നടത്തുന്ന ചിത്രങ്ങളുമുണ്ട്. FC