വൈകാരിക വെല്ലുവിളി, അതിരുകവിഞ്ഞ രീതിയില്‍ നേരിട്ടു പ്രിയാ വാര്യര്‍ തുറന്നടിക്കുന്നു……

പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടുകൊണ്ടേയിരിക്കുക, സോഷ്യല്‍ മീഡിയ ഇത്തരം വിധ്വംസക പ്രവര്‍ത്തികളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ തങ്ങള്‍ക്കിഷ്ടമല്ലാത്തവരെ പച്ചക്ക് വേവിച്ചെടുക്കുന്നതിന് അറുതിവന്നെ മതിയാകൂ, കേന്ദ്രസര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോണ്‍ എന്ന സംഘടന ആരംഭിച്ച സൈബര്‍ കുറ്റകൃത്യ ജാഗ്രത കാമ്പയിന് അംബാസഡറായി മലയാള സിനിമാനടി പ്രിയ വാര്യര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സൈബര്‍ അതിക്രമങ്ങള്‍ മാനസികമായും വൈകാരികമായും കടുത്തവെല്ലുവിളി ഉയര്‍ത്തുമെന്നും അത് നേരിട്ട വ്യക്തിയെന്ന നിലയ്ക്ക് മേഖലയില്‍ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറയുന്നു, ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ 2018-ല്‍ രാജ്യത്ത് ഗൂഗിളില്‍ ഏറ്റവും തിരയപ്പെട്ട വ്യക്തിയായി ജനശ്രദ്ധ നേടിയതിനുപിന്നാലെ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് പ്രിയ പറഞ്ഞു.
ഒടുവില്‍ ചെയ്ത ‘ലൗ ഹാക്കേഴ്സ്’ എന്ന സിനിമയില്‍ നമ്മള് ദൈനംദിനം കാണുന്ന ഇന്റര്‍നെറ്റിന്റെ മറുവശമായ ‘ഡാര്‍ക്ക് വെബി’നെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. തട്ടിപ്പുകള്‍മുതല്‍ മനുഷ്യക്കടത്തുവരെ ഡാര്‍ക്ക് വെബിന്റെ മറവില്‍ നടക്കുന്നു. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് പ്രിയ പറഞ്ഞു.FC