നടന് മോഹന്‍ തൂങ്ങിമരിച്ചു, എന്തിനെന്നറിയാതെ താരങ്ങള്‍, പോലീസ് അന്വേഷണം തുടങ്ങി….

കാരണമറിയില്ല പക്ഷെ വിശ്വസിച്ചേ മതിയാകു പ്രശസ്ത ഒഡിയ നടന് റായിമോഹന്‍ പരീദയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 58 വയസ്സായിരുന്നു. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് പറഞ്ഞു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റര്‍ കലാകാരന് കൂടിയായിരുന്നു. ഒഡിഷയിലെ ക്യോഞ്ഝാര് സ്വദേശിയാണ് റായിമോഹന്‍. രാമ ലക്ഷ്മണ്, നാഗ പഞ്ചമി, രണഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.
താരത്തിന്റെ അയല്‍വാസിയായ ലീന പറയുന്നു ‘അദ്ദേഹം ശക്തനായ ഒരു മനുഷ്യനായിരുന്നു, പക്ഷേ വൈകാരികമായി ദുര്ബലനായിരുന്നു. കുടുംബം കാരണം അയാള്‍ അസ്വസ്ഥനായിരുന്നു, അക്കാര്യം ആരോടും പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആത്മഹത്യയ്ക്ക് പിന്നില്‍ ശരിയായ അന്വേഷണം വേണമെന്ന് എനിക്ക് തോന്നുന്നു,’ എന്നാണ്. താരത്തിന്റെ ഒരു ടെക്സ്റ്റ് മെസേജാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരിച്ച നടന് തന്റെ ഭാര്യയ്ക്കും രണ്ട് പെണ്മക്കള്ക്കും അയച്ചതായി കരുതപ്പെടുന്ന സന്ദേശം, അത് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന സന്ദേശമാണെന്നും പറയപ്പെടുന്നു. മഞ്ചേശ്വരം പോലീസ് പറയുന്നതനുസരിച്ച്, റായ്മോഹന്‍ തന്റെ രണ്ട് പെണ്മക്കളുടെ പേരുകള്‍ക്കൊപ്പം ‘ബൈ’ എന്ന സന്ദേശം അയച്ചിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് ഭാര്യക്ക് ‘ബൈ’ സന്ദേശവും അയച്ചിരുന്നു. ആദരാഞ്ജലികളോടെ FC