വിവാഹം ബന്ധം വേര്‍പെടുത്തിയ നടി ദിവസങ്ങള്‍ക്കുളളില്‍ പുതിയ കാമുകനൊപ്പം തന്നെക്കാള്‍ ആറുവയസ്സ് കുറവും…

അതെ മുതുകിളവന്മാര്ക്ക് അടിപ്പെടുമായിരുന്നു ഒരുകാലത്ത് യുവനടികള്‍, എന്നാല്‍ ആ കാലം കഴിഞ്ഞു. ഇന്ന് പ്രായം കുറഞ്ഞ ആളുകളെ തപ്പിയെടുക്കുകയാണ് നടികള്‍, ജീവിതം വിജയിക്കുമോ എന്നൊന്നും നോക്കാതെയാണ് മുന്നോട്ടുള്ള പോക്കും. നടി രാഖി സാവന്താണ് വിവാഹ ബന്ധം വേര്‍പെടുത്തിയ ഉടനെ തന്നെക്കാള്‍ ആര് വയസ്സ് പ്രായംകുറഞ്ഞ പുതിയ കാമുകനെ പരിചയപ്പെടുത്തുന്നത്, തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തി നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന് ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്.
‘എന്റെ പ്രണയം..എന്റെ ജീവിതം’ എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വീഡിയോ രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഒരു പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചുംബിക്കുകയും ചെയ്തു രാഖി. താരത്തിന്റെ പ്രണയങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ രാഖി വിവാഹമോചിതയായിരുന്നു. റിതേഷ് സിങ്ങുമായുള്ള വിവാഹ ബന്ധമാണ് താരം അവസാനിപ്പിച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. 43 വയസ്സുകാരിയായ രാഖിയേക്കാള്‍ ആറു വയസ്സ് കുറവാണ് ആദിലിന്.
‘റിതേഷുമായുള്ള ബ്രേക്ക്അപിന് ശേഷം എന്നെ വിഷാദ രോഗം ബാധിച്ചു. ആ സമയത്ത് ദൈവം കൊണ്ടു തന്നതാണ് ആദിലിനെ. എന്റെ സുഹൃത്ത് ഷൈലിയുടെ സഹോദരനാണ് ആദില്‍. ഷൈലി വഴിയാണ് ഞാന്‍ ആദിലിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്നെ കാണാന്‍ മൈസൂരില്‍ നിന്ന് മുംബൈയില്‍ വന്നു. എനിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്കി. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു.എനിക്ക് ആദിലിനേക്കാള്‍ ആറു വയസ് കൂടുതലുണ്ട്. അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. പക്ഷേ ആദിലിന് അതൊന്നും പ്രശ്നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.’. രാഖി പറയുന്നു. നിങ്ങളെക്കുറിച്ചു എല്ലാം അറിയാന്നതു കൊണ്ട് അവര്‍ തീര്‍ച്ചയായും അംഗീകരിക്കും. FC