പത്ത് വര്‍ഷമായി നടന് രാംചരണിന്റെ വിവാഹം കഴിഞ്ഞിട്ട് കുട്ടികളില്ല, അതിനെക്കുറിച്ച് ഭാര്യ ഉപാസന…….
പോരായ്മയിലേക്ക് വിരല്‍ ചൂണ്ടുക, മറ്റുള്ളവരോട് അതുപറഞ്ഞ് ആനന്ദിക്കുക.. ഇവിടെ മാത്രമല്ല ലോകം മുഴുവന്‍ നടക്കുന്ന പ്രതിഭാസമാണ്, വിവാഹം കഴിക്കാത്തവരോട് എന്താ കിട്ടുന്നില്ലേ, ഇനികെട്ടിയവരോടെ എന്താകുട്ടികളായില്ലേ.. ഈ ചോദിക്കുന്നവരോ എല്ലാം തികഞ്ഞവരെന്ന ഭാവവും…
ഇവിടെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രാം ചരണിന്റെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ കുട്ടികളായില്ല അദ്ദേഹത്തിന്റെ ഭാര്യ ഉപാസനയോട് ഇതിനെക്കുറിച്ചു ചോദിച്ചതും മറുപടിയുമാണ് വാര്‍ത്തയായത്, തെന്നിന്ത്യന്‍ താരം രാംചരണിനെപ്പോലെ പ്രശസ്തയാണ് ഭാര്യ ഉപാസന കാമിനേനി.
സിനിമയാണ് രാംചരണിന്റെ പ്രവര്‍ത്തന മേഖലയെങ്കില്‍ ഉപാസന പ്രവര്‍ത്തിക്കുന്നത് ആരോഗ്യ മേഖലയിലാണ്. അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍ പേഴ്സണും സാമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന. വനിതാസംരഭകരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഉപാസന ചെയ്യുന്നുണ്ട്. ഈയിടെ സദ്ഗുരുവുമായി ഉപാസന നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങളായിട്ടും എന്തുകൊണ്ട് കുഞ്ഞുങ്ങളായില്ല എന്ന ചോദ്യം ഉപാസന നേരിടുന്നു. വിവാഹിതരായി അമ്മമാരാകാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിതെന്നും അതെക്കുറിച്ച് താങ്കളുടെ മറുപടി എന്താണെന്നും ഉപാസന സദ്ഗുരുവിനോട് ചോദിക്കുന്നു. എന്റെ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം മനോഹരമായ ജീവിതമാണ് നയിക്കുന്നത്. എന്നിരുന്നാലും എന്റെ ജീവിതത്തിലെ മൂന്ന് ആര്‍ആര്‍ആര്‍ നെക്കുറിച്ചുള്ള ചോദ്യം എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. (രാംചരണ്‍ നായകനായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. എന്നാല്‍ ഇവിടെ ഉപാസന ഉദ്ദേശിക്കുന്നത്, റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍ എന്നീ മൂന്ന് പദങ്ങളെക്കുറിച്ചാണ്). എന്റെ ബന്ധങ്ങള്‍, പ്രത്യുല്പ്പാനശേഷി, ജീവിതത്തിലെ എന്റെ കടമകള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.
എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിത്.അതിന് സദ്ഗുരു നല്കുന്ന മറുപടി ഇങ്ങനെ. നിങ്ങള്‍ പ്രത്യുത്പാദനം നടത്തുന്നില്ല എങ്കില്‍ ഞാന്‍ പുരസ്കാരം നല്കി ആദരിക്കും. നിങ്ങള്‍ക്ക് സമൂഹത്തോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും.
ഒരു കടുവ പ്രസവിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ കടുവയോട് എന്തായാലും പ്രസവിക്കണമെന്ന് പറയും. കാരണം അവരുടെ വംശം നശിച്ചു
കൊണ്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യരുടെ കഥ അങ്ങനെയല്ല. ജനസംഖ്യ പെരുകി വലിയ ഒരു ദുരന്തത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. മനുഷ്യര്‍ കാര്‍ബണ്‍ ഫൂട്ട്പ്രിന്റിനെക്കുറിച്ചാണ് ആശങ്കയിലാണ്. എന്നാല്‍ ഹ്യൂമന്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കുകയാണെങ്കില്‍ ആഗോള താപനത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. പ്രസവിക്കുന്നില്ല എന്ന് സ്ത്രീകള്‍ വിചാരിക്കുന്നത് നല്ല കാര്യമാണ്- സദ്ഗുരു പറയുന്നു. FC