താര ദമ്പതികള്‍ വാങ്ങിക്കൂട്ടുന്നത് ആഡംബര വീടുകള്‍ ഇന്നലെ വാങ്ങിയത് 119 കോടിയുടെ വീട്.. വല്ലാത്ത ഹോബി……
പണമുണ്ട് അനാവശ്യമായി ചിലവഴിക്കുകയല്ല ദീര്‍ഘ വീക്ഷണത്തോടെയുള്ള സമ്പാദ്യമാക്കിമാറ്റുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. ബോളിവുഡ് താരരാജാക്കന്മാരായ ഷാറുഖ് ഖാന്റെയും സല്മാന് ഖാന്റെയും അയല്‍ക്കാരാകാന്‍ ഒരുങ്ങുകയാണ് താരദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും.
ബോളിവുഡ് താരങ്ങളുടെ പ്രിയ കേന്ദ്രമായ മുംബൈയിലെ ബാന്ദ്രയിലാണ് കോടികള്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നത്. കടല്‍കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ നാലു യൂണിറ്റുകള്‍ അടങ്ങുന്ന അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നതിനായി താരങ്ങള്‍ 119 കോടി രൂപ മുടക്കിയതായാണ് വിവരം. വിലയുടെ കാര്യത്തില്‍ ഒറ്റപ്പെട്ട റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റസിഡന്‍ഷ്യല്‍ ടവറായ സാഗര്‍ രേഷത്തിലെ 16, 17, 18, 19 നിലകളിലുള്ള യൂണിറ്റുകളാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്.
സല്‍മാന്‍ഖാന്റെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിനും ഷാരൂഖാന്റെ മന്നത്ത് ബംഗ്ലാവിനും ഇടയിലായാണ് ടവര്‍ സ്ഥിതി ചെയ്യുന്നത്. നാല് യൂണിറ്റുകളും ചേര്‍ത്ത് 11266 ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം. ഇതിനുപുറമെ 1600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെറസും ഉള്‍പ്പെടുന്നു. എന്നാല്‍ ഫ്ളാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നാണ് വിവരം.
നാലു യൂണിറ്റുകളും താരങ്ങളുടെ ഇഷ്ടാനുസരണമാവും രൂപകല്പന ചെയ്യുക. ഒരു ചതുരശ്രയടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഏതാണ്ട് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 19 പാര്‍ക്കിങ് ലോട്ടുകളും വില്പന കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 7 കോടി രൂപയ്ക്ക് മുകളില്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആഡംബര വീടുകള്‍ വാങ്ങുന്നതില്‍ ഈ താരദമ്പതികള്‍ക്ക് പ്രത്യേക താല്പര്യമുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയിലാണ് മഹാരാഷ്ട്രയിലെ അലിബാഗില്‍ 22 കോടിയുടെ ആഡംബര ബംഗ്ലാവ് ഇരുവരും സ്വന്തമാക്കിയത്. അവധിക്കാല വസതി എന്ന നിലയിലാണ് 9000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് വാങ്ങിയത്. മുംബൈയിലെ പ്രഭാദേവി ഏരിയയിലുള്ള കെട്ടിടത്തിന്റെ 26 നിലയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. FC