കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’ എന്ന് മമ്മൂട്ടി.. സഹിക്കാന്‍ കഴിയാതെ താരങ്ങളെല്ലാം പറഞ്ഞതിതാ…..

ഓരോ താരങ്ങളും കോട്ടയം പ്രദീപിനെ അത്രമാത്രം സ്നേഹിച്ചിരുന്നു, അതുകൊണ്ടുതന്നെ എല്ലാവരും ഞെട്ടല്‍ രേഖപ്പെടുത്തി… അവര്‍ കുറിച്ച സന്ദേശങ്ങള്‍…
അകാലത്തില്‍ പൊലിഞ്ഞ നടന് കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, വിനീത് ശ്രീനിവാസന് തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് പ്രിയ നടന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്.
‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകള്‍, ഒരുപാടു നല്ല ഓര്‍മ്മകള്‍… കൂടുതല്‍ എഴുതാനാവുന്നില്ല.. Rest in Peace’, എന്നാണ് വിനീത് ശ്രീനിവാസന് കുറിച്ചത്.
‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’, എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
‘കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’ എന്ന് മമ്മൂട്ടി കുറിച്ചപ്പോള്‍,
‘വളരെ അപ്രതീക്ഷിതമായ വിയോഗം.എന്റെ നാട്ടുകാരന് ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരന്. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സജീവ സാന്നിദ്ധ്യം ആദരാഞ്ജലികള്‍’, എന്നാണ് മനോജ് കെ ജയന് കുറിച്ചത്.
‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, ആറാട്ടിന്റെ റിലീസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലീസുമായി ബന്ധപ്പെട്ട് പ്രമോഷണല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദു:ഖകരമായ ആ വാര്‍ത്തയാണ്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടില്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ‘കഴിവുള്ള കലാകാരനായിരുന്നുവെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്, സംഗീതപ്രേമി. ‘ആറാട്ടി’ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പോള്‍ പ്രദീപും. ആദരാഞ്ജലികള്‍’, എന്നാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ, പ്രദീപിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഞങ്ങളും അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ FC