നടി മുക്തയുടെ മകള്‍ വളര്‍ന്നിരിക്കുന്നു.. താലോലം കൂടുതല്‍ കിട്ടിയത് റിമി ടോമിയില്‍ നിന്ന്…….

റിമിയുടെ സഹോദര ഭാര്യയാണ് മുക്ത അതുകൊണ്ടു തന്നെ റിമി കൂടുതല്‍ കൊഞ്ചിച്ചതും താലോലിച്ചതും മുക്തയുടെ മകള്‍ കണ്മണിയെയാണ്.. കണ്മണിക്ക് വയസ്സ് ആറായിരിക്കുന്നു. ഇപ്പോള്‍ മകളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ് മുക്ത. നിരവധി ആളുകളാണ് താരത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും നാള് കൂടെ ഉണ്ടായിരുന്ന മകള്‍ പോകുമ്പോള്‍ വീട്ടിലുള്ള താന്‍ കമ്മുവിനെ ഒരുപാട് മിസ്സ് ചെയ്യും എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. നിരവധി ആളുകളാണ് ഇതിന്റെ താഴെ ആശ്വാസ കമന്റുകള്‍ ആയി എത്തുന്നത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയാണ് മുക്ത. ഏക മകളാണ് നടിക്ക് ഉള്ളത്. കിയാര എന്നാണ് മകളുടെ പേര്. എങ്കിലും കണ്മണി എന്നാണ് മകളെ വീട്ടില്‍ വിളിക്കുന്നത്. ഈ പേരില്‍ തന്നെയാണ് ആരാധകര്‍ക്കിടയിലും താരപുത്രി അറിയപ്പെടുന്നത്.
”സ്കൂളിലെ ആദ്യ ദിനം ആശംസിക്കുന്നു കണ്മണി കുട്ടി. നീ ശക്തയും ധീരയും മിടുക്കിയും ആയ ഒരു പെണ്‍കുട്ടി ആണെന്ന് എനിക്കറിയാം. നിന്റെ സ്കൂളിലെ ആദ്യ ദിനത്തില്‍ നിനക്ക് വളരെയധികം സുഹൃത്തുക്കളെ ലഭിക്കും എന്നതും ഉറപ്പാണ്. ഐ ലവ് യു. ഐ മിസ്സ് യു കമ്മു” – ഇതാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമ്മയെ പോലെ മിടുക്കിയാകുക. FC