നടി ഭാവനയുടെ വാക്കുകള്‍ എന്നെ മാറ്റി മറിച്ചു-എല്ലാം തുറന്നടിച്ച് റിമി ടോമി.
എല്ലാവര്ക്കും അറിയുന്നതാണ് ഭാവനയുമായി റിമി ടോമിക്കുള്ള ആത്മബന്ധം.ഏത് രാജ്യത്ത് താരങ്ങളുടെ ഷോ സംഘടിപ്പിച്ചാലും പോകുന്നവരായിരുന്നു ദിലീപ്,റിമി,ഭാവന ടീം.ആ ഒരു ആത്മ ബന്ധത്തിന് ഇന്നും കോട്ടം വന്നിട്ടില്ലെന്ന് ഇത് മുഴുവന്‍ കേട്ടാല്‍ മനസ്സിലാകും.
റിമി ഇപ്പോഴാണ് തന്റെ സൗന്ദര്യം ശ്രദ്ധിക്കാനും അത് നിലനിര്‍ത്താനും വര്‍ക്കൗട്ട് ചെയ്യാനും എല്ലാം തുടങ്ങിയത്.ആരാധകര്‍ക്കും ഇപ്പോള്‍ വലിയ സന്തോഷവും ഉത്സാഹവുമാണ്.മാത്രമല്ല എല്ലാവര്ക്കും ഈ സൗന്ദര്യം എങ്ങനെ നിലനിര്‍ത്തുന്നു,ആരാണ് ഗുരു എന്നെല്ലാം അറിയണം.ഒരു മടിയുമില്ലാതെ തുറന്ന് പറയുന്നതിങ്ങനെയാണ്.ഗുണ്ടുമണിയായ എനിക്ക് മെലിയാനുള്ള പ്രചോദനം തന്നത് നടി ഭാവനയാണ്.ഭാവന ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.ആ ബന്ധം ഒരു കോട്ടവുമില്ലാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.
എന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്യുന്നതും എനിക്ക് ഡയറ്റ് ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തന്നതും ഭാവനയാണ്.ഞങ്ങളെന്നും വിളിക്കും ഡയറ്റ് ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കും.വര്‍ക്കൗട്ട് ചെയ്യണമെടീ അല്ലാതെ നീയിങ്ങനെ ചീര്‍ത്ത് ഗുണ്ടുമണിയായിട്ട് ഉരുണ്ട് കളിച്ചിരുന്നാല്‍ പോരെന്നും ഭാവന ഉപദേശിച്ചതായി റിമി ടോമി പറയുന്നു.
നവ മാധ്യമത്തില്‍ പാചകം,പാട്ട്,യോഗ,വര്‍ക്കൗട്ട് എല്ലാം കാണിച്ച് ആക്ടീവാണ് റിമി ഇപ്പോഴും.
ഫിലീം കോര്‍ട്ട്.