കലാഭവന്‍ മണിയുടെ അനിയന് ആത്മഹത്യക്ക് ശ്രമിച്ചു.-അമിതമായി ഗുളിക കഴിച്ച് ICU വില്‍.
അന്യ സംസ്ഥാനത്ത് ദളിതന്റെ കാലില്‍ മുള്ള് തട്ടിയാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയ കോമരങ്ങള്‍ ഇവിടെ തുള്ളും വാളെടുത്ത്.എന്നാല്‍ സ്വന്തം മൂക്കിന് താഴെ നടക്കുന്നതൊന്നും ഈ മേലാളന്മാര് അറിയാറുമില്ല.
കലാഭവന്‍ മണിയെന്ന മലയാളത്തിന്റെ നടന് അനുഭവിച്ച വേദനകളൊന്നും ഇവിടെയുള്ള ഒരു കലാകാരനും അനുഭവിച്ചിട്ടില്ലെന്നതാണ് സത്യം.ആ ഭൂതം ഇപ്പോഴും വേട്ടയാടുകയാണ്.കലാഭവന്‍ മണിയുടെ മരണശേഷവും ആ കുടുംബത്തെ കേരള സംഗീത നാടക അക്കാദമിയാണ് അപമാനിച്ച് വധിക്കാന്‍ ശ്രമിച്ചത്.
മണിയുടെ സഹോദരനും നര്‍ത്തകനുമായ RLVരാമകൃഷ്ണനെ ഓണ്‍ ലൈനായി നടത്തുന്ന നൃത്ത മത്സരത്തില്‍ അവസരം തേടിയ രാമകൃഷ്ണനോട് -ഇത്നല്ല നിലയില്‍ നടത്തുന്ന സ്ഥാപനമാണ്.നിനക്കവസരം തന്നാല്‍ അപമാനിതരാകും.വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകീട്ട് കലമിട്ട് ഉടക്കണമോ എന്നാണ് അക്കാദമി സെക്രട്ടറി ചോദിച്ചത്.
അഞ്ച് വര്‍ഷത്തെ സഹവാസ കസേര മാത്രമാണ് സെക്രട്ടറി എന്ന നാറിക്ക്.അവിടെ ഭരണം മാറിയാല്‍ മറ്റൊരുത്തന്.അതും അധികാരികളുടെ ഭരണക്കാരുടെ പിമ്പുകള്‍.
എന്നാല്‍ ഒരു കലാകാരനെ അളക്കേണ്ടത് അവന്റെ തൊലി നിറം നോക്കിയോ,ജാതി നോക്കിയോ ആയിരിക്കരുത്.അത്തരത്തില്‍ ആളുകളെ അളക്കാന്‍ തുടങ്ങിയാല്‍ കയറില്‍ തൂങ്ങി ആടുന്നതും ഉറക്ക ഗുളിക കഴിക്കുന്നതുമായ നിരവധി മരണങ്ങള് നമ്മുടെ മുന്നിലെത്തും.
ഭരണ വര്‍ഗ്ഗ പീഢനം ഇല്ലാത്ത നല്ലൊരു കേരളം സ്വപ്നം കാണാം .തിരിയുന്ന കസേരയില്‍ മയങ്ങുന്ന രക്ത ദാഹികളെ ചവിട്ടി പുറത്താക്കാം.RLVരാമകൃഷ്ണന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം ഒപ്പം നില്ക്കാം.
ഫിലീം കോര്‍ട്ട്.