ഏറ്റവും അസൂയ നടിമാരായ മേനകയോടും ജലജയോടും-തുറന്നടിക്കുന്നു രോഹിണി.
ആന്ധ്രയില്‍ നിന്നാണ് അവര്‍ വന്നത്-പറഞ്ഞുവരുന്നത് നടി രോഹിണിയെ കുറിച്ചാണ്.
നടന് രജനികാന്തിന്റെ,സില്‍ക്ക് സ്മിതയുടെ,ശാരദയുടെ അങ്ങിനെ ഒത്തിരി താരങ്ങള്‍ വന്ന അതേ ആന്ധ്രപ്രദേശില്‍ നിന്നാണ് 1982ല്‍ കക്ക എന്ന ചിത്രത്തില്‍ ദേവി എന്ന കഥാപാത്രമായി രോഹിണി എത്തുന്നത്.അതോടെ തനി മലയാളിയായി അവര്‍ എത്ര സൂപ്പര്‍ഡ്യൂപ്പര്‍ ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്.
മോഹന്‍ ലാല്‍,മമ്മുട്ടി,റഹ്മാന്,മുകേഷ്,രതീഷ് അങ്ങിനെ അക്കാലത്തെ എല്ലാ നായകനടന്മാര്ക്ക് ഒപ്പവും
രോഹിണി അഭിനയിച്ചു.സിനിമയില്‍ നിന്ന് തന്നെ
അവര്‍ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു.
രഘുവരന് എന്ന നടനായിരുന്നു രോഹിണിയുടെ
ഭര്‍ത്താവ്.എന്നാല്‍ അദ്ദേഹം പാതി വഴിയില്‍ ജീവിതം അവസാനിപ്പിച്ചു.
ഒരുപാട് വിഷമങ്ങളിലൂടെ കടന്ന്പോയ രോഹിണി
ഇപ്പോള്‍ വീണ്ടും സജീവമായി സിനിമയില്‍. ആക്ഷന്‍
ഹീറോ ബിജുവിലെ കള്ളിയെ കണ്ട് ഒരിക്കല്‍ നമ്മള്
ഞെട്ടി.തമിഴിലും തെലുങ്കിലും അവര്‍ സജീവമാണിന്ന്.രോഹിണി തന്നെ പറയുന്നു 1995 മുതലുള്ള കാലഘട്ടമാണ് സുവര്‍ണ്ണ സമയം.
അഞ്ചാം വയസ്സില്‍ സിനിമയിലെത്തിയതാണ്.കുട്ടികളുടെ ഒരു സന്തോഷവും അനുഭവിച്ചിട്ടില്ല. എനിക്കേറ്റവും അസൂയ തോന്നിയ രണ്ട് നടികളുണ്ട്.ജലജയും മേനകയും.അതിനുള്ള കാരണം എനിക്ക് അടൂര്‍ ഗോപാല കൃഷ്ണന്,അരവിന്ദന് സാറിനൊപ്പമൊന്നും
വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ അവര്‍ എത്ര
അനായാസമായാണ് അഭിനയിച്ചത് അവര്‍ക്കൊപ്പമെല്ലാം.ഈ സമയം ഞാന്‍ കുസൃതി കഥാപാത്രങ്ങളുമായി റഹ്മാനൊപ്പമെല്ലാം അഭിനയിക്കുകയായിരുന്നെന്നും രോഹിണി പറയുന്നു.രോഹിണി മേം you are great actress.
ഫിലീം കോര്‍ട്ട്.