സിദ്ദീഖ്-ആശശരത്ത് മകന് റോഷന്റെ കല്ല്യാണം കഴിഞ്ഞു.ആള്‍ക്കൂട്ടമില്ലാതെ.
ആ പൂച്ചക്കണ്ണുള്ള ചെറിയ വില്ലനെ ആരും അങ്ങിനെ
അത്ര പെട്ടെന്ന് മറക്കില്ല.ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിലെ യഥാര്‍ത്ഥ നായകന് റോഷന് ബഷീറാണ്.
അവന് കുളിമുറിയില്‍ ക്യാമറ വെച്ചില്ലായിരുന്നെങ്കില്‍ ദൃശ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നു.
മലയാളത്തിന്റെ ഹിറ്റും, കഥയുടെ ശക്തിയും തിരിച്ചറിഞ്ഞ് അന്യഭാഷയില്‍ നിന്നുള്ളവരെല്ലാം എത്തി സിനിമ അവരുടെ ഭാഷയിലേക്കും കൊണ്ട് പോയി.
ആ ഭാഷകളിലും റോഷന്റെ റോള്‍ അവന് തന്നെ
കിട്ടി.
സിദ്ദീഖിന്റെയും ആശശരത്തിന്റെയും മകനായാണ്
റോഷന് ദൃശ്യത്തില്‍ അഭിനയിച്ചത്.ഇപ്പോള്‍ അവനിതാ വിവാഹം കഴിച്ചിരിക്കുന്നു.വധുവായി എത്തുന്നത്
മമ്മുട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി ഫര്‍സാന.LLB ബിരുദധാരിയായ ഫര്‍സാന ഇനി റോഷന്റെ ജീവിതത്തിലേക്ക് എന്തെല്ലാം പുതിയ നിയമങ്ങള്‍ എഴുതിചേര്‍ക്കുമെന്ന് കാത്തിരുന്ന് കാണാം.
വിവാഹത്തിന് കുറച്ച് ആളുകള്‍ മാത്രമായത് കൊണ്ട്
എല്ലാവര്ക്കും വേണ്ടി റോഷന് ചടങ്ങുകളുടെ വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്ലസ്ടൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയ
റോഷന് ഇന്നാണാ കല്ല്യാണം, ബാങ്കിംഗ് അവേഴ്സ്,
റെഡ് വൈന്‍,മേലെ വാര്യത്തെ മാലാഖ കുട്ടികള്‍,
കല്ല്യാണ പിറ്റേന്ന്,ഇമ്മിണി നല്ലൊരാള്‍,കുടുംബ വിശേഷം, തമിഴില്‍ വിജയിനൊപ്പം ഭൈരവ എന്ന ചിത്രത്തിലും അഭിനയിച്ചു.
റോഷന്-ഫര്‍സാന ദമ്പതികള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.
ഫിലീം കോര്‍ട്ട്.