നടി റോഷ്നയും നടന് കിച്ചുവും വിവാഹിതരാകുന്നു-പ്രണയമാണ് കല്ല്യാണത്തിലേക്ക്.
ആരാധകര്‍ക്ക് ഇഷ്ടതാരങ്ങളാണ് നടി റോഷ്ന ആന്‍
റോയിയും നടന് കിച്ചുടെല്ലസും.ഇരുവരും സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കും അടുക്കുകയാണ്.
ഒമര്‍ ലുലുവാണ് റോഷ്നയെ മലയാളികള്‍ക്ക് തന്നത്.ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ തിളങ്ങിയ റോഷ്ന പിന്നെ അഭിനയിച്ചത് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,സുല്‍,ധമാക്ക എന്നിവയിലായിരുന്നു.
കിച്ചു വെറുമൊരു നടന് മാത്രമല്ല തിരക്കഥാകൃത്ത്
കൂടിയാണ്.അങ്കമാലി ഡയറീസ്,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലായിരുന്നു കിച്ചു അഭിനയിച്ചത്.അങ്കമാലി ഡയറീസിലെ പോത്ത് വര്‍ക്കി എന്ന കഥാപാത്രം കിച്ചുവിനെ പ്രശസ്തനാക്കി.ഇപ്പോള്‍ കിച്ചു അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്.ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചേരേണ്ടവര്‍ തമ്മിലേ ചേരൂ.അതിന് സമയമായിരിക്കുന്നു.
ഇനി റോഷ്നി തലകുനിച്ച് നിന്നാല്‍ ഒരു മിന്നുകെട്ടി കിച്ചുവങ്ങ് കൊണ്ട് പോകും തന്റെ പ്രിയതമയാക്കി.ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹകാര്യവും പ്രണയവും പറഞ്ഞത്.ALL THE BEST KICHU ROSHNI.
ഫിലീം കോര്‍ട്ട്.