യുവതാരം തേജിന് ബൈക്കപകടത്തില്‍ ഗുരുതര പരിക്ക്.. ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു
ആരാധകരുടെ പ്രിയതാരവും തെലുങ്ക് സിനിമ സൂപ്പര്‍ സ്റ്റാറുമായ സായ് ധരം തേജിന് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ മധപൂര്‍ കേബിള്‍ പാലത്തിലൂടെ അമിതവേഗത്തില്‍ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകട കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന താരം അപകടനില തരണം ചെയ്തതായി ഡോക്റ്റര്‍ അറിയിച്ചു, തെലുങ്കിലെ മറ്റ് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, വരുണ്‍ തേജ്, പവന് കല്യാണ്‍ തുടങ്ങിയവര്‍ സായ് ധരം തേജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും സഹോദരി വിജയ ദുര്‍ഗയുടെ മകനാണ് സായ്. ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘റിപബ്ലിക്കി’ന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്ണന്, രാഹുല്‍ രാമകൃഷ്ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു. ഒക്ടോബര്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് തേജിന്റെ ഈ അപകടം താരത്തിന് വേഗം സുഖം വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം നമുക്ക് FC