വാനമ്പാടി സീരിയലിലെ മോഹന്‍ കുമാറിന് കൂടുതല്‍ ചങ്ങാത്തം പാമ്പുകളുമായി-കഴുത്തിലും മുഖത്തും.
വാനമ്പാടിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് സായ് കിരണ്‍-തെലുങ്ക് നടന് വാനമ്പാടിയില്‍
മോഹന്‍ കുമാറായി എത്തിയതോടെ ഇവിടെ നിറയെ
ആരാധകരായി.എന്നാല്‍ സായ് കിരണിന്റെ ഹോബിയെ കുറിച്ചാണ് പറയുന്നത്.
പാമ്പുകളെ ഏറ്റവും ഇഷ്ടപ്പെട്ട നടന് അവയുമായി
ചങ്ങാത്തത്തിലാണ്.പാമ്പുകള്‍ എവിടെ എത്തിയാലും അവയെ പിടിക്കുന്നതും സംരക്ഷിക്കുന്നതും
സുരക്ഷിത സ്ഥാനത്ത് സ്വതന്ത്രമാക്കി വിടുന്നതുമെല്ലാം മോഹന്‍കുമാറിന്റെ വെറും ലീലാവിലാസങ്ങള്‍ മാത്രമാണ്.
കോളേജില്‍ പഠിക്കുമ്പോഴാണ് ഫ്രണ്ട്സ് ഓഫ് സൊസൈറ്റിയില്‍ ചേര്‍ന്നത്.സ്നേക്ക് റസ്ക്യൂ കൂടി പഠിച്ചതോടെ ജീവിതത്തിലേക്ക് പാമ്പു പിടുത്തം ഒരു ഹോബിയായി കയറി കൂടി.
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ വീട്ടില്‍ പോയി വരെ പാമ്പിനെ പിടിച്ച ചരിത്രമുണ്ട് നമ്മുടെ
സായ്ക്ക്.പ്രശസ്ത ഗായിക പി.സുശീലയുടെ സഹോദരിയുടെ മകനാണ് സായ് കിരണ്‍.അച്ഛന് രാമകൃഷ്ണ വിസ്സം രാജു.
കൊയിലമ്മ എന്ന തെലുങ്ക് സീരിയലിന്റെ റീമേക്കാണ് വാനമ്പാടി.തെലുങ്കിലും സായി തന്നെയായിരുന്നു നായകന്.
കഴുത്തിലും ദേഹത്തും പാമ്പുകള്‍ ചുറ്റിപ്പിടിച്ചതിന്റെയും ഇഴയുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.