മാസ്ക്കും ഗ്ലൗസ്സും തട്ടവുമിട്ട് സായിപല്ലവി പരീക്ഷ എഴുതിയതാണ്-എന്നാല്‍ അകലം പാലിച്ചില്ല.
എല്ലാവരും പറയുന്നു സുരക്ഷിതരായിരിക്കൂ.നമ്മള് മാത്രമല്ല നമ്മുടെ അടുത്തെത്തുന്നവരെയും നിശ്ചിത അകലത്തില്‍ നിര്‍ത്തൂ എന്ന്.അതൊന്നും ആരും പാലിക്കുന്നില്ല.അതിനൊത്ത് കൊറോണ നന്നായി വ്യാപിക്കുന്നുമുണ്ട്.
സായി പല്ലവി വിദേശത്തായിരുന്നു തന്റെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയത്.2016ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായ് പല്ലവി പ്രക്ടീസ് തുടങ്ങാതെ സിനിമയില്‍ സജീവമാവുകയായിരുന്നു.സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അത് നിര്‍ത്തി ഡോക്ടറാകാന്‍ സായി പോയത്.
വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയില്‍ ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാം എഴുതണം.ഇന്ത്യയില്‍ തുടര്‍ന്ന് പ്രക്ടീസ് ചെയ്യണമെങ്കില്‍ ഇതെഴുതി യോഗ്യത തെളിയിക്കണം.
അതിനായി ട്രിച്ചിയിലെ ഒരു കോളേജിലായിരുന്നു താരം എത്തിയത്.ആരും തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ഷോള് ചുറ്റിയിരുന്നു.എന്നാല്‍ ഹാള്‍ ടിക്കറ്റില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ കോളേജിലെ അധ്യാപകരും സ്റ്റാഫും വട്ടം കൂടിയതോടെ മറ്റ് കുട്ടികളും സായി പല്ലവിയെ വട്ടം പിടിച്ചു.
അതോടെ ആള് കൂട്ടമായി സെല്ഫിയായി ഓട്ടോഗ്രാഫായി എന്തായാലും താരത്തെയല്ല പഴിക്കേണ്ടത,്കൊറോണയെ മരന്ന് വട്ടം കൂടിയവരെയാണ്.
ഫിലീം കോര്‍ട്ട്.