വല്ലാത്ത പ്രഹസനം സല്മാന്ഖാന് ചളിയില്‍ പുതഞ്ഞിരിക്കുന്നു-കൊന്ന് കൊലവിളി.
ഇത് വല്ലാത്തൊരു ഐക്യദാര്ഡ്യമായിപോയി.കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞത് ഇതാണോ എന്ന് തോന്നിപോകും സംഭവിച്ചതറിഞ്ഞാല്‍.
എല്ലാ കര്‍ഷകര്‍ക്കുമുള്ള ആദരസൂചകമായിട്ടാണ്
സല്മാന്ഖാന് ചളിയില്‍ കുളിച്ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്.
സത്യത്തില്‍ പാടത്തിറങ്ങി ചേറില്‍ സ്വര്‍ണ്ണം വിളയിക്കുന്ന കര്ഷകന് ഈ ഫോട്ടോ കണ്ടാല്‍ സഹിക്കില്ല.
ഒരിക്കലും അവര്‍ ആ മണ്ണ് കിളച്ച് പാകപ്പെടുത്തി
വിത്ത് വിതക്കുകയല്ലാതെ ദേഹത്ത് കോരി ഒഴിക്കാറില്ല.
എന്നാല്‍ സല്മാന്ഖാന് എന്ന ബോളിവുഡിലെ
മസില്മാന് ചെയ്തത് ഇതാണ്.സത്യത്തില്‍ ദുരന്തം
ചെയ്ത പണിക്ക് വലിയ കൈയ്യടി പ്രതീക്ഷിച്ച താരത്തിന് തെറ്റി.കിട്ടിയത് അസ്സല് കല്ലേറാണ്.ട്രോളര്‍മാര്‍
ഖാനെ കൊന്ന് കൊലവിളിക്കുകയാണ്.കോള്‍ഡ് കോഫി റെഡിയാക്കുമ്പോള്‍ മൂടിവെച്ചില്ലെങ്കില്‍ ഇങ്ങിനെയിരിക്കും.
കളപറിക്കാനിറങ്ങിയ സല്മാന്ഖാന്,മണ്ണുകൊണ്ടുള്ള
പുതിയ തെറാപ്പി.ഫിസിക്സിലെ നിയമങ്ങള്‍ നിഷേധിച്ച് സ്റ്റണ്ട് നടത്തുന്ന കര്ഷകന്,ഇതാണോ പുതിയ
ചിത്രത്തിലെ നായകവേഷം.
എന്തായാലും ട്രോളര്‍മാര്‍ക്കൊപ്പം നില്ക്കാനെ ഞങ്ങള്‍ക്കും കഴിയുകയുള്ളൂ മിസ്റ്റര്‍ സല്മാന്.കാരണം
വെയിലും മഴയും വകവെക്കാതെ വിളയിറക്കി പൊന്ന്
വിളയിക്കുന്നവരോട് ഇത്തരത്തില്‍ ക്രൂരത കാണിക്കുമ്പോള്‍ മറ്റെന്ത് ചെയ്യാന്‍.ഇതിലും ഭേദം കടത്തില്‍പ്പെട്ട കര്‍ഷകരുടെ ബാധ്യത തീര്‍ക്കുന്നതായിരുന്നു.
അമിതാഭ് ബച്ചനെ പോലെ.
ഫിലീം കോര്‍ട്ട്.