കോവിഡും ഒപ്പം ഷുഗറും ന്യുമോണിയയും-നടി സീമ ജി നായര്‍ക്ക് സംഭവിച്ചത്.
ഹൃദയ വേദനയോടെ സീമ ജി നായരെന്ന നടിയെഴുതിയ കുറിപ്പാണ് വൈറലാകുന്നത്.ജീവിതം എന്ന മൂന്നക്ഷരം എല്ലാവരെ പോലെയും എനിക്കും വലുതായിരുന്നു.അത് തിരിച്ചറിഞ്ഞ് അതിന് പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു.
എല്ലാവര്ക്കും കഷ്ടകാലം വരും എന്തിന് ദൈവങ്ങള്‍ക്ക് പോലും വന്നിരുന്നല്ലൊ കഷ്ടതകള്‍.എന്നാല്‍ അതിനെല്ലാം സമയവും കാലവും ഉണ്ടായിരുന്നു.ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് ലോകത്തെ
തകര്‍ക്കുന്ന അവസ്ഥ.എത്ര പേരെ കൊന്നിട്ടും മതിവരാതെ മുന്നേറുന്നു.എവിടെയും വിലപേശലുകള്‍ ദിനംപ്രതി രോഗികള്‍ കൂടുന്നു മരണം കൂടുന്നു.
വിവരണം നിര്‍ത്തി എന്റെ കാര്യത്തിലേക്ക് വരാം.സെപ്റ്റംബര്‍ 4ന് കാലടിയില്‍ ഒരു വര്‍ക്കിന് പോയിരുന്നു.നേരിയ ചുമ ഉണ്ടായിരുന്നു.കോവിഡ് തുടങ്ങിയത് മുതല്‍ മുന്‍തരുതലുകള്‍ എടുക്കുന്നുണ്ട്.ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും വൈറ്റമിന്‍ സി യും കഴിച്ചു. 9ാം തിയ്യതി ചെന്നൈയിലേക്ക് പോയി 10ന് ഷൂട്ടിങ്ങില്‍ കൂടി.11ാം തിയ്യതി ദേഹം മൊത്തം വേദന.എന്നെ ആശുപത്രയിലെത്തിക്കാന്‍ പ്രൊഡ്യൂസറോട് പറഞ്ഞു.ചെന്നൈ അപ്പോളോയിലെത്തിച്ചു.
CTസ്കാനടക്കം എല്ലാ ടെസ്റ്റുകളും ശേഷം റൂമിലേക്ക.ആകെ അസ്വസ്ഥമായ അന്തരീക്ഷം.ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്താന്‍ ധൃതിയായി.പരിചയമുള്ളവരെയെല്ലാം വിളിച്ചു.ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയില്‍.14ന് രാത്രി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അഡ്മിറ്റായി. കോവിഡിനൊപ്പം ന്യുമോണിയയും ഷുഗറും കൂടി.ICU വിലായി ഞാന്‍ ICUവിലാണെന്ന് പുറത്തറിഞ്ഞു.മെഡിക്കല്‍ കോളേജ് പാര്‍ക്കിങില്‍ കാറില്‍ കഴിഞ്ഞ്
കൂടിയ എന്റെ മകന് ആരോമല്‍.ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും സീമ പറയുന്നു.
ഫിലീം കോര്‍ട്ട്.