സീരിയല്‍ നടന് ബിജു മാധവ് മരിച്ചു… താരങ്ങളെല്ലാം അനുശോചനവുമായി എത്തി…
ഒത്തിരി കഴിവുകളുള്ള നടനായിരുന്നു ബിജു മാധവ്, അഭിനയ രംഗത്ത് ചുവടുറപ്പിക്കും മുന്നെ പോകേണ്ടിവന്നത് കാലത്തിന്റെ കാവ്യനീതി.. മിമിക്രി, സീരിയല്‍, ഡബ്ബിങ്, മികച്ച ഗായകന് സര്‍വ്വകലാവല്ലഭനായിരുന്നു ബിജു മാധവന് അദ്ദേഹമാണ് 49 മത്തെ വയസില്‍ വിടവാങ്ങിയിരിക്കുന്നത്..
പെരുമ്പാവൂര്‍ വളയാന്‍ ചിറങ്ങര നിരവത്ത് ബിജു ഭവനില്‍ ആയിരുന്നു താരം ജനിച്ചതും വളര്‍ന്നതും, കൊച്ചിന് കലാഭവനിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച ബിജു മികച്ച ഡബ്ബിങ് കലാകാരനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്, ഒത്തിരി താരങ്ങള്‍ക്കു ശബ്ദം നല്കിയ താരത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നാണ് സീരിയല്‍ രംഗത്തുള്ളവര്‍ അനുശോചന സന്ദേശത്തിലൂടെ പറഞ്ഞത്.
സംസ്ക്കാരം വളയന്‍ ചിറങ്ങര ഐ ടി ഐ ക്ക് സമീപത്തുള്ള വീട്ടുവളപ്പില്‍ നടത്തി.. താരത്തിന്റെ ഭാര്യ സിന്ധു കാശിനാഥും, വേദ ഗായത്രിയും മക്കളാണ്.. സ്വര്‍ഗം പൂകിയ ബിജുമാധവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. FC