കുടുംബ വിളക്ക് സീരിയല്‍ നടി ആതിരയുടെ കല്ല്യാണം -താലി കെട്ടിയ ഉടന്‍ ചുംബിച്ചു ഞെട്ടിച്ചു.
കല്ല്യാണത്തിന് കൂടിയവര്‍ മുഖത്തോട് മുഖം നോക്കി.താലി കെട്ടിയ ഉടനെ ആതിരയെ ചേര്‍ത്ത് പിടിച്ച് രാജീവങ്ങ് കവിളത്ത് ചുംബിച്ചു കളഞ്ഞു.
പണ്ടത്തെ പോലെ നാട്ടുകാരെ പങ്കെടുപ്പിക്കാന്‍ കഴിയാത്തത് ഭാഗ്യമായി. കുടുംബക്കാരെ സാക്ഷി നിര്ത്തിയാണല്ലൊ നവ വധൂവരന്മാരുടെ ചൂടന്‍ ചുംബനം.പക്ഷെ വീഡിയോയില്‍ എല്ലാം പകര്‍ത്തിയവര്‍ ആ രംഗം പുറത്ത് വിട്ടതോടെ ലോകം മുഴുവന്‍ വിവാഹ മംഗള മുഹൂര്‍ത്തവും സ്നേഹ പ്രകടനവും കണ്ടു.
ആതിര മാധവ് അഭിനയത്തിനോടുള്ള അഭിനിവേശം മൂത്താണ് എന്‍ജിനീയറിങ് മേഖലയിലെ ജോലി രാജി വെച്ച് മിനി സ്ക്രീനില്‍ അവതാരികയായെത്തിയത്.അവരുടെ സൗന്ദര്യവും കഴിവും തിരിച്ചറിഞ്ഞ സംവിധായകര്‍ താര സുന്ദരിയെ സീരിയലിലെ നായികയാക്കി.കുടുംബ വിളക്കിലെ അനന്യയായി ആതിര.
ആരാധകരുടെ ഇഷ്ട നടിക്ക് വിവാഹം കഴിഞ്ഞിരിക്കുകയാണ്.രാജീവ് മേനോനാണ് ആതിരയെ സ്വന്തമാക്കിയിരിക്കുന്നത്.തിരുവനന്തപുരത്ത് വെച്ചായിരുന്നു
വിവാഹം.രാജീവ് ഒരു പ്രമുഖ മൊബൈല്‍ കമ്പനി ഉദ്ദ്യോഗസ്ഥനാണ്.വിവാഹത്തിന്റെ തുടക്കം മുതലുള്ള എല്ലാ ചടങ്ങുകളുടെയും ഫോട്ടോകള്‍ ആരാധകര്‍ക്കായി ആതിരമാധവ് തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
നവ മിഥുനങ്ങള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്ന് കൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.