101 പവനില്‍ നിവര്‍ന്ന് നിന്ന് സീരിയല്‍ നടി ആതിര- ആഭരണങ്ങളാല്‍ മുങ്ങി.
കാത്തിരുന്ന ആ സുദിനം വളരെ വേഗം അടുത്തെത്തി ആതിരയുടെ കല്ല്യാണത്തിന് ആര്‍ഭാടം ഒട്ടും കുറഞ്ഞില്ല.ആളുകള്‍ മാത്രം തിക്കി തിരക്കി നടന്നില്ലാ എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം മംഗളം.
പുതുപുത്തന്‍ ഡിസൈനില്‍ തീര്‍ത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഇടതു കൈയ്യും വലത് കൈയ്യും നിറഞ്ഞ് തുളുമ്പുന്ന രീതിയില്‍ സ്വര്‍ണ്ണ വളകള്‍.കാതില്‍ വലിയ ജിമിക്കി കമ്മല്‍.കമ്മലിന് ചേര്‍ന്ന നെറ്റിച്ചുട്ടി.10 വിരലുകള്‍ നിറയെ മോതിരം ഒന്നിനും ഒരു കുറവും
ആതിരമാധവ് വരുത്തിയില്ല.
രാജീവിന്റെ പ്രിയതമയായി ആ വീട്ടിലേക്ക് നിലവിളക്ക് പ്രഭയും കൊണ്ട് വലതുകാല്‍ വെച്ച് കയറുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ ഒരു രോമാഞ്ചം വിടരും.
ഇന്നലെയായിരുന്നു താര വിവാഹം മിനിസ്ക്രീനിലെ കുടുംബ വിളക്കിലെ നായികയായ ആതിര ഈ സീരിയലില്‍ അനന്യയെന്ന കഥാപാത്രമായാണ് അവതരിപ്പിക്കുന്നത്.അവതാരികയായി എത്തിയ ആതിരക്ക് എളുപ്പത്തില്‍ സീരിയലിലെ നായികയാകാന്‍ കഴിഞ്ഞു.തിരുവനന്തപുരത്ത് വെച്ചാണ് ആതിര രാജീവ്
മേനോന് മുന്നില്‍ തല കുനിച്ച് കൊടുത്തു കഴുത്തിലേക്ക് താലിയും നെറ്റിയില്‍ കുങ്കുമവും പുടവയും സ്വീകരിച്ചത്.
അഭിനയ രംഗത്ത് തുടരുമോ എന്ന് ഇനി കാത്തിരുന്നു തന്നെ കാണാം.നവ മിഥുനങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആയൂരാരോഗ്യ സൗഖ്യവും നേരുന്നു.
ഫിലീം കോര്‍ട്ട്.