നയന്‍താര വിളിച്ചു നടിയുടെ വീട്ടില്‍ ഷാരൂഖാന് എത്തി.. വീട് വളഞ്ഞത് ആയിരങ്ങള്‍…
സ്നേഹിക്കുന്നവരങ്ങനെയാണ് പരിസരത്തുണ്ടെന്നറിഞ്ഞാല്‍ പിന്നെ ഒരുനോക്ക് കാണാതെ പിന്മാറില്ല നയന്‍താരയെ സന്ദര്‍ശിക്കാന്‍ നടിയുടെ ചെന്നൈയിലെ വസതിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്എത്തി. ഈ വാര്‍ത്ത പുറത്തിറഞ്ഞിയതോടെ ആരാധകര്‍ സൂപ്പര്‍ താരങ്ങളെ കാണാന്‍ നയന്‍സിന്റെ വീട് വളയുകയായിരുന്നു. ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാന്’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര മണിക്കൂറോളം ഷാരൂഖ് ഖാന് നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. താരം പുറത്തിറങ്ങിയതോടെ ആരാധകര്‍ ചുറ്റുംകൂടി. സെല്‍ഫിയെടുക്കാനും കാണാനുമായി ആരാധകര്‍ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാന് നയന്താരയോട് യാത്ര പറഞ്ഞ് കാറില്‍ കയറി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ വീട്ടില്‍ ഷാരൂഖ് എത്തിയതിന്റെ അതിയായ സന്തോഷത്തിലാണ് നയന്‍സും താരസുന്ദരിയെ സ്നേഹിക്കുന്നവരും. FC