ഹുല ഹൂപ് ചെയ്യുന്നത് നമ്മുടെ ഇഷ്ടനടിയുടെ മകളാണ്, മിടുക്കിയെന്ന് സഹതാരങ്ങളും ആരാധകരും…
താരങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ പരിഗണന കിട്ടുന്നവരാണ് താരപുത്രീ പുത്രന്മാര് ദിലീപിന്റെ മകള്‍ മീനാക്ഷി, പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലി, ദുല്‍ക്കറിന്റെ മാലാഖ മറിയം, ഇന്ദ്രജിത്തിന്റെ മക്കള്‍ പ്രാര്‍ത്ഥനയും, നക്ഷത്രയും, മുക്തയുടെ മകള്‍ കിയാരാ തുടങ്ങിയവരെല്ലാം ആരാധകര്‍ക്കും മാനസപുത്രികളാണ്.
ഇപ്പോഴിതാ നടി ശില്പ ബാലയും തന്റെ മകളുടെ കുറുമ്പുകളുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു, അഭിനേത്രിയായും അവതാരികയായും തിളങ്ങിയിട്ടുള്ള താരമാണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. ശില്പ ഇന്ന് കുടുംബത്തോടൊപ്പമായതു കൊണ്ട് സിനിമയില്‍ സജീവമായില്ല.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന തന്റെ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്, ഇപ്പോള്‍ മകളുടെ ഒരു വീഡിയോ പങ്കുവെച്ചാണ് താരം എത്തിയത്. വളരെ മനോഹരമായി മകള്‍ ഹുല ഹൂപ് ചെയ്യുന്നതാണ് വീഡിയോ. വളരെ അനായാസത്തോടെ, ക്യൂട്ടായ എക്സ്പ്രഷനോടെയുമാണ് കുഞ്ഞ് ഹുല ഹോപ് ചെയ്യുന്നത്. ചെയ്യുന്നതിന് ഇടയില്‍ ഒരു ഫ്ളൈയിങ് കിസ്സും നല്‍കുന്നുണ്ട്. ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തവും കൗതുകകരവുമാണ് മകള്‍ ചെയ്യുന്നത് എന്നാണ് ശില്പ വീഡിയോയ്ക്ക് ഒപ്പം ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്. ഭാവനയും സുഹൃത്തായ ശില്പ ബാലയും കഴിഞ്ഞ ദിവസം ജഗതിയുടെ ഒരു കോമഡി ചെയ്തതും തരംഗമായിരുന്നു. FC