പത്തുവര്‍ഷം നീണ്ട പ്രണയം ശ്രേയ വിവാഹിതയായതിങ്ങനെ, സുഹൃത്ത് ശിലാദിത്യയെ
ലോകത്ത് എല്ലാ ഇടതും ആരാധകരെ നേടിയ വാനമ്പാടിയാണ് ശ്രേയാ ഘോഷാല്‍, ആലാപന
സൗന്ദര്യം കൊണ്ട് ആസ്വാദകരുടെ മനസ്സു കീഴടക്കിയ മിടുക്കി തന്റെ ജീവിതത്തെകുറിച്ചാണ് ആരാധകരോട് വിവരിക്കുന്നത്. കുട്ടിക്കാലം മുതലേയുള്ള സുഹൃത്ത് ശിലാദിത്യ മുഖോപാധ്യായയാണ് ശ്രേയയുടെ ഭര്‍ത്താവ്. 2015 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. പത്ത് വര്‍ഷം നീണ്ട കലര്‍പ്പില്ലാത്ത പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് ശ്രേയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍ കൂടിയാണ് എന്നതാണ് രസകരം. ബംഗാളി ചടങ്ങുകള്‍ പ്രകാരമായിരുന്നു ചടങ്ങുകളെല്ലാം നടന്നത്, അന്നത്തെ വിവാഹത്തിന്റെ ചില ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹാഭ്യര്ഥനയെക്കുറിച്ചും ശ്രേയ ഘോഷാല്‍ വെളിപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുമിച്ച് ഗോവയില്‍ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യര്‍ഥന നടത്തിയതെന്ന് ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രേയ പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ശ്രേയ ഘോഷാല്‍, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശൈലാദിത്യ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ ആണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ശ്രേയയും ശൈലാദിത്യയും ആദ്യകണ്മണിയെ വരവേറ്റത്. വിവാഹം കഴിഞ്ഞ് 6 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയായതിന്റെ സന്തോഷവും ശ്രേയ പങ്കുവച്ചിരുന്നു. മുന്‍പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താന്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നാണ് ആണ്‍കുഞ്ഞിനു ജന്മം നല്കിയ ശേഷം ശ്രേയ ഘോഷാല്‍ പറഞ്ഞത്. ദേവ്യാന് എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഈ സ്നേഹം നിറഞ്ഞകുടുംബത്തിനു ആയൂരാരോഗ്യ സൗഖ്യം നേരുന്നു FC