ശ്വേത മേനോന് രണ്ടാമത്തെ കുഞ്ഞ്-അതും കളിമണ്ണിനു വേണ്ടി.
ആദ്യ വരവില്‍ വലിയ രീതിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും മമ്മുട്ടിക്കൊപ്പമായത് കൊണ്ട് കാര്യങ്ങള്‍ ഗൗരവത്തിലായി.എന്നാല്‍ ശ്വേതമേനോന് എന്ന നടി തന്റെ കഴിവുകള്‍ക്ക് പറ്റിയ ഇടം ഇവിടെയല്ല എന്ന തിരിച്ചറിവില്‍ മുംബൈക്ക് വണ്ടി കയറി.അവിടുന്ന് അവര്‍ ബോളിവുഡില്‍ നടിയായി.ഐറ്റം ഡാന്‍സറായി ഒരു കല്ല്യാണം വരെ കഴിച്ചു.
എന്നിട്ടും പിടിച്ചു നില്ക്കാന് കഴിയാതെ അവിടം വിട്ടു ഒരു മടങ്ങി വരവ് നടത്തി. ആ വരവില്‍ അവരെ കേരളം മലയാളം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. നിറയെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍
ആരാധകരുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലാന്‍ കഴിവുള്ള ചെറിയ സ്ക്രീനിലെ ഷോകള്‍ എന്തായാലും ശ്വേതമേനോന്റെ സുവര്‍ണ്ണ കാലഘട്ടം.
അതിനിടയിലൊരു വള്ളംകളി ഉദ്ഘാടനം,രാഷ്ട്രീയ
നേതാവിന്റെ തൊട്ടുഴിയല് വിവാദം,ശ്രീവത്സം മേനോനുമായുള്ള വിവാഹം.അതില്‍ ഒരു മകള്‍. കളിമണ്ണ്
എന്ന ചിത്രത്തിന് വേണ്ടി ക്യാമറയിലേക്ക് ജനിച്ചു
വീഴുന്നതിന് അവസരമൊരുക്കി കൊടുത്ത വിവാദം.
എന്തായാലും മകള്‍ ജനിച്ചതിന് ശേഷം സിനിമയില്‍
നിന്നും മിനി സ്്ക്രീനില്‍ നിന്നും അകലം പാലിച്ച്
നില്‍ക്കുന്നതിനിടെയാണ് ആരാധകര്‍ ഒരു ചോദ്യവുമായി എത്തിയത്.മോള്‍ക്ക് കളികൂട്ടിന് ഒരാളുകൂടി
വേണ്ടേ?എന്നാണ്.അതിനുള്ള മറുപടി ശ്വേത വക ഇങ്ങനെ-അടുത്ത കളിമണ്ണ് വരട്ടെ അപ്പോള്‍ നോക്കാമെന്നാണ്.ഡയരക്ടര്‍ ബ്ലെസി ഇതുകേള്ക്കുന്നുണ്ടൊ ആവോ…..
മോള് ജനിച്ചതിന് ശേഷമാണ് തനിക്ക് വികാരവിക്ഷോഭങ്ങള്‍ അടക്കിവെക്കാന്‍ കഴിഞ്ഞതെന്നും ശ്വേത പറയുന്നു.
ശ്വേത കളിമണ്ണിന് കാത്ത്നില്‍ക്കണ്ട.കര്ക്കിടകമൊക്കെയല്ലെ.ഇപ്പോള്‍ നോക്കുന്നത് നല്ലതാണ്.
ഫിലീം കോര്‍ട്ട്.