നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഫോട്ടോയാണിത്!! – ഇഷ്ട നടനാണ്.ദേവനല്ല പിന്നെ ആര്?
സൂക്ഷിച്ച് നോക്കിയാല്‍ ആദ്യം തോന്നുക ചുണ്ടുകളില്‍ വിരിയുന്നത് ദേവനാണോ എന്നായിരിക്കും.പിന്നെ ഒരു കമലഹാസന് ഛായ.
പക്ഷെ ഈ താരം ഇവരൊന്നുമല്ല.മലയാളത്തിലെ ഹിറ്റ് നടനാണ് ഈ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഫോട്ടോയിലെ താരം. സിദ്ദിഖെന്ന ഈ മഹാ നടന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് വൈറലാകുന്നത്.
1990കളിലാണ് സിദ്ദിഖിന്റെ പടയോട്ടം തുടങ്ങുന്നത്. കോമഡി രംഗമായിരുന്നു താരത്തിന്റെ തട്ടകം.എന്നാല്‍ സംഘട്ടന രംഗങ്ങളില്‍ തന്റെതായ ശൈലിയും സിദ്ദിഖിനെ ആരാധകര്‍ക്ക് വേഗം ഏറ്റെടുക്കാന്‍ കഴിഞ്ഞു.
നായകന്,സ്വഭാവ നടന്,വില്ലന്‍,കോമഡി എന്ന് വേണ്ട
ഏത് കഥാപാത്രത്തെയും അനായാസം ചെയ്തു ഫലിപ്പിക്കാന്‍ കഴിയുന്ന നടനായി സിദ്ദിഖ്.മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് സിദ്ദിഖും വരുന്നത്.
എന്‍ജിനീയറിംഗ് ബിരുദധാരിയായ സിദ്ദിഖ് ആ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.കോളേജ് കാമ്പസാണ് സിദ്ദിഖിലെ നടനെ ആദ്യം തിരിച്ചറിഞ്ഞത്.ഈ ഫോട്ടോ ആദ്യം കണ്ടിരുന്നെങ്കില്‍ ഫാസില്‍ മോഹന്‍ലാലിന് പകരം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനാക്കുമായിരുന്നെന്നും ഫോട്ടോക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്.
അന്നും ഇന്നും സിദ്ദിഖ് സുന്ദരന്‍ തന്നെയാണ്.
ഫിലീം കോര്‍ട്ട്.