ചിമ്പുവും നടി തൃഷയും വിവാഹിതരാകുന്നു.ഇനി താരദമ്പതികളായി കാണാം.
എത്ര പ്രണയങ്ങള്‍, പ്രണയപരാജയങ്ങള്‍, ഗോസിപ്പുകള്‍. വര്‍ഷങ്ങളായി നടന് ചിമ്പുവിന്റെ പേരില്‍ നില
നില്ക്കുന്ന കാര്യങ്ങളാണ് മേല്‍പ്പറഞ്ഞതെല്ലാം.
നയന്‍താര തെന്നിന്ത്യയില്‍ എത്തിയത് മുതല്‍ ചിമ്പുവിന്റെ കൈകളിലാണെന്നായിരുന്നു ഒരു ഗോസിപ്പ്.
ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ ചുംബന
രംഗങ്ങള്‍ അടര്‍ത്തിയെടുത്ത് വമ്പന്‍ രീതിയില്‍ നവ
മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.ഇരുവരും കടുത്ത പ്രണയത്തിലാണെന്നും,വിവാഹിതരാകുമെന്നുമെല്ലാം.
എന്നാല്‍ അത് ഒഴിവായി,ഒന്നും നടന്നില്ല.
കുറഞ്ഞ ഇടവേളക്ക് ശേഷം നടി ഹന്‍സികയുടെ
പേരായി ചിമ്പുവിനൊപ്പം.അതും പ്രണയവും
വിവാഹവും എന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ആ പ്രണയ വിവാഹവാര്ത്തക്കും ചരമ
കോളത്തിലായി സ്ഥാനം.ഒരുവേള പറഞ്ഞു കേട്ടിരുന്ന ചിമ്പു തൃഷ പ്രണയത്തെ കുറിച്ച്.വിണ്ണൈ താണ്ടി വരുവായ, അലൈ തുടങ്ങി കുറച്ച് ഹിറ്റ് സിനിമകളില്‍ ഇരുവരും നായിക നായകന്മാരായിരുന്നു.എല്ലാവരും അതുകൊണ്ട് തന്നെ മുന്നത്തെ പ്രണയങ്ങളെ പോലെ എഴുതി തള്ളി.
കഴിഞ്ഞ ദിവയം വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ലോക്ക്ഡൗണിനിടെ ഹ്രസ്വ
ചിത്രമായി ഗൗതം മേനോന് ഒരുക്കിയപ്പോള്‍ ഇരുവരും വീണ്ടും ഒന്നിച്ചു.ദേശീയമാധ്യമങ്ങള്‍ വരെ ഇവരുടെ വിവാഹ വാര്‍ത്ത കൊടുത്തതോടെ ആരാധകര്‍
ചിമ്പു തൃഷ ജോഡികളുടെ ഹിറ്റ് സോങ്ങുകള്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആരാധകര്‍ ആഘോഷിക്കുന്നത്.
റാണ ദഗുബട്ടിയുമായി ഒരു പ്രണയ ഗോസിപ്പില്‍
തൃഷ കുടുങ്ങിയിരുന്നു.എന്നാല്‍ റാണ തന്റെ സുഹൃത്തിനെ കെട്ടിയതോടെ അത് അവസാനിച്ചു.
തൃഷ-ചിമ്പു ജോഡികള്‍ക്ക് വേഗം ഒന്നിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.