എന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി-എല്ലാത്തിനും കൂട്ട് മഞ്ജു വാര്യര്‍.
വെറുതെയല്ല ആരാധകര്‍ മഞ്ജുവാര്യരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്.ദിലീപിനെ വിട്ട് ഇറങ്ങി പോരുക.താനൊരിക്കല്‍ അഭിരമിച്ച സിനിമയില്‍ അതെ പവറോടെ വീണ്ടും എത്തുക.കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍.മികച്ച സന്ദേശങ്ങള്‍ പൊതു നന്മക്കായുള്ള ഇടപെടലുകള്‍ അത്തരത്തിലൊരനുഭവം ഷെയര്‍ ചെയ്തിരിക്കുന്നത് സിന്‍സി
അനിലെന്ന പെണ്‍കുട്ടിയാണ്.
അവരുടെ കുറിപ്പിങ്ങനെ – പഴയ കുറച്ച് മെയിലുകള്‍ തിരയുകയായിരുന്നു.നിധിപോലെ സൂക്ഷിക്കേണ്ടവ.
പഴയ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക്് ഞാനെത്തിയപ്പോള്‍ കരുത്ത് പകരാന്‍ ഒരു സ്ത്രീയുണ്ടായിരുന്നു.അത് മഞ്ജു വാര്യരായിരുന്നു.
ഒരിക്കല്‍ ഒരു റസ്റ്റോറന്ററില്‍ വെച്ച് അവിചാരിതമായി കണ്ടപ്പോള്‍ മഞ്ജുവിന് ഞാനൊരു ചോക്ലേറ്റ് ബോക്സ് സമ്മാനിച്ചു.അതിന്റെ പുറകില്‍ ഉണ്ടായുരുന്ന മെയില്‍ ഐഡിയില്‍ ചോക്ലേറ്റിനെ കുറിച്ചും ഒന്നിച്ചു കണ്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ ഒരു മെയില്‍ അയച്ചു. ഞെട്ടിത്തരിച്ച് പോയ നിമിഷം അന്നായിരുന്നു ആ ഊഷ്മളമായ ബന്ധംതുടങ്ങിയത്.
പിന്നീട് ഒരു സ്ത്രീ ജീവിതത്തിലാഗ്രഹിക്കാത്ത ഒരു സംഭവം എനിക്ക് നേരിടേണ്ടി വന്നു.ഒരു ഞരമ്പ് രോഗിയുടെ വൈകൃതത്താല്‍ എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അപമാനിച്ചു.
കൂടെ ഉറച്ച് നില്ക്കേണ്ടവര് കൈ ഒഴിഞ്ഞപ്പോള്‍ നിയമ സഹായം വേണ്ട പോലെ കിട്ടാതെ വന്നപ്പോള്‍ കൂടെ പിറപ്പിനെ പോലെ നിന്ന അവരെ സ്നേഹിക്കുക ആരാധിക്കുകയല്ലാതെ എന്താ ചെയ്യുക.തലയുയര്‍ത്തി നിന്ന് യുദ്ധം ചെയ്യാന്‍ അവര്‍ തന്ന ഊര്‍ജ്ജം
ചെറുതല്ല.എനിക്കവര് തന്ന ശക്തി വലുതാണ്.ഞാന്‍ പിടിച്ചു നിന്നത് ആ കരുത്തിലാണ്.
അതെ ഞങ്ങളുടെ മഞ്ജു ലേഡി സൂപ്പര്‍ സ്റ്റാറാണ്.
ഫിലീം കോര്‍ട്ട്.