എ ആര് റഹ്മാന്റെ ഹിറ്റുകള്‍ പാടിയ പ്രശസ്ത തമിഴ് ഗായകന് ബംബ ബാക്കിയ ഹൃദയാഘാതം വന്നു മരിച്ചു……

മരണത്തിന്റെ ദിവസങ്ങള്‍ സിനിമക്കും ഗാനലോകത്തിനും ഓസ്ട്രേലിയയില്‍ നടന്ന അപകടത്തില്‍ യുവഗായകന് നിര്‍വെയര്‍ മരിച്ച വാര്‍ത്തകള്‍ക്കു പിന്നാലെയിതാ പ്രശസ്ത തമിഴ് ഗായകന് ബംബ ബാക്കിയ മരണ വാര്‍ത്തകൂടി എത്തിയിരിക്കുന്നു 49 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തേ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. എ.ആര്. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. ‘സര്‍ക്കാര്‍’,’യന്തിരന് 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റു ഗാനങ്ങള്‍. ‘പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിന്റെ കണ്‍സേര്‍ട്ട് പതിപ്പില്‍ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.
ബംബയുടെ വിയോഗത്തില്‍. സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ്, ഖദീജ റഹ്മാന് തുടങ്ങി നിരവധി പേര് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ഞങ്ങളും. FC