പ്രമുഖ ഗായകന് ഡാന്‍ മരിച്ചു 43 വര്‍ഷത്തെ സംഗീത ജീവിതം അവസാനിച്ചു.. കോപ്പിച്ച ഗാനങ്ങള്‍…..
നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. മക്കഫെര്ട്ടിയുടെ ബാന്‍ഡിലെ ബാസിസ്റ്റായ പീറ്റ് ആഗ്ന്യൂ, 2022 നവംബര്‍ 8 ചൊവ്വാഴ്ച ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജില്‍ ഗായകന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചത് ‘ഇത് എനിക്ക് ഇതുവരെ നടത്തേണ്ടി വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുഃഖകരമായ പ്രഖ്യാപനമാണ്.’ ഇതുവരെ ജീവിച്ചിട്ടുള്ളവരില്‍ ഏറ്റവും മികച്ച ഗായകരില്‍ ഒരാളെയാണ് ലോകത്തിന് നഷ്ടമായത്;
മരിയനും കുടുംബത്തിനും നഷ്ടപ്പെട്ടത് സുന്ദരനും സ്നേഹനിധിയുമായ ഒരു ഭര്‍ത്താവിനെയും പിതാവിനെയും; എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടു. എന്നാണ് ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചത്. എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു 1968-ല്‍ ആരംഭിച്ച ബാന്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. 2019-ലാണ് അവസാനമായി ഡാന്‍ സ്റ്റുഡിയോയില്‍ പാടിയത്, ആദരാഞ്ജലികളോടെ. FC