മഞ്ജരിയും ഭര്‍ത്താവും ഗരുവായൂരമ്പലത്തില് ജെറിന് അകത്ത് കടക്കാനായില്ല.. പുറത്തുനിന്ന് തൊഴുന്നു…..
തന്റെ ബാല്യകാല സുഹൃത്തിനെയാണ് മഞ്ജരി ജീവിതപങ്കാളിയായി സ്വീകരിച്ചത്.. രണ്ട് മതങ്ങളില്‍ പെട്ട ഇവര്‍ക്ക് അവരവരുടെ ആചാരങ്ങള്‍ പിന്തുടരണം അതിന്റെ ഭാഗമായി മഞ്ജരി താന്‍ കണ്ടെത്തിയ സൗഭാഗ്യം ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു എന്നാല്‍ മഞ്ജരിക്ക് അകത്തുകയറ്റി ജെറിനെ കാണിക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ടു പുറത്തുനിന്നാണ് ജെറിന് ഭഗവാനുമായി സന്തോഷം പങ്കിട്ടത്.
വിവാഹശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരെത്തിയത്. ജെറിന് ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നതെന്നും അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രാര്‍ത്ഥിച്ചുവെന്നും മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജെറിനും തനിക്കും വേണ്ടി താന്‍ ഉള്ളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഗായിക പങ്കുവെച്ചിട്ടുണ്ട്.
ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന് ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്. തൂണിലും തുരുമ്പിലും ഭഗവാനില്ലേ എന്തായാലും ജെറിനെയും മഞ്ജരിയെയും അനുഗ്രഹം കൊണ്ട് ആലിംഗനം ചെയ്തിട്ടുണ്ടാകും. FC