മൃദുല വാര്യരും മഞ്ജുവാര്യരും ചേട്ടത്തി അനിയത്തിമാരെ പോലെ ഫോട്ടോ ക്ലിക്കായി…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മൃദുല വാര്യര്‍. മൃദുല ആ മത്സരത്തില്‍ ഒന്നാം സ്ഥാനെത്തെത്തിയിലെങ്കിലും ഒന്നാം സ്ഥാനം കിട്ടിയവരെക്കാള് ഉയരങ്ങള്‍ കീഴടക്കാന്‍ ഒരു ഗായിക എന്ന നിലയില്‍ മൃദുലക്ക് കഴിഞ്ഞു പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തിയ താരം സിനിമാ പിന്നണിഗായികയായും തിളങ്ങിനില്‍ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദുല പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആയിരിക്കുന്നത്, ചിത്രത്തില്‍ വയലറ്റ് കളര്‍ ഫ്രോക്ക് ധരിച്ചെത്തിയ മൃദുലക്കൊപ്പം ചിത്രത്തില്‍ നടി മഞ്ജു വാര്യരുമുണ്ട്. ചുരിദാറില്‍ അതിമനോഹരിയായിട്ടുണ്ട് മഞ്ജു. എത്ര മനോഹരമായിരുന്നു ഈ ദിവസം. മഞ്ജു ചേച്ചിക്കും പ്രിയപ്പെട്ട പാട്ടുകാര്ക്കുമൊപ്പമായി ഒരുദിനം എന്നുമായിരുന്നു മൃദുല ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്, ഫോട്ടോയില്‍ മഞ്ജുവാര്യരുടെ ലുക്കിനെ പുകഴ്ത്തിയാണ് കൂടുതല്‍ ആരാധകര്‍ എത്തിയത്.
പതിവില്‍നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു എത്തിയത്. കസവിന്റെ ചുരിദാറും അതിനു ചേരുന്ന കമ്മലും എല്ലാം അണിഞ്ഞപ്പോള്‍ ഇതാരാ കാവിലെ ഭഗവതിയോ എന്ന ആറാം തമ്പുരാനിലെ ഡയലോഗ് ആണ് ഓര്‍മ്മവരുന്നതെന്നും കുറിക്കുന്നവരുണ്ട്, ആരാധകര്‍ക്ക് കിട്ടിയ അനുഗ്രഹമാണ് നടി മഞ്ജുവാര്യര്‍. നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും മാറി നിന്നത്.
ദിലീപിനെ ഉപേക്ഷിച്ചാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്, മഞ്ജുവും മൃദുലയും സഹേദരിമാരാണോ എന്നുവരെ ഈ ഫോട്ടോ കണ്ട് ചോദിക്കുന്നവരുണ്ട്. FC