എല്ലാം നഷ്ടപ്പെട്ടവളാണ് പണം പോയി, ഭര്‍ത്താവും മക്കളും പോയി, നടി കുളപ്പുളളി ലീലയുടെ അവസ്ഥ……
വെള്ളിത്തിരയില്‍ കാണുന്ന വെള്ളിവെളിച്ചം, അഭിനയിക്കുന്ന നാം അറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന ഒരു നടീ നടന്മാരുടെ ജീവിതത്തിലും ഇല്ലാ എന്നതാണ് സത്യം, കഷ്ടപ്പെടുന്ന പല താരങ്ങളും നമുക്കു മുന്നില്‍ നേര്കാഴ്ചയായിട്ടുണ്ട്, ചിലര്‍ ഒരു നേരത്തെ അന്നത്തിനും മരുന്നിനും വരെ ബുദ്ധിമുട്ടി മരിച്ചതും വാര്‍ത്തകളിലൂടെ നാമറിഞ്ഞു, കുളപ്പുള്ളി ലീല എന്ന നടി അവരുടെ അവസ്ഥ പറയുന്നു.
‘തന്റെ അമ്മയ്ക്ക് കലയോട് താല്പര്യം ഉണ്ടായിരുന്നെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാന്‍ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈ കൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.ഇപ്പോള്‍ അതിനും വിളിക്കാതെയായി. പലരും ആ പടത്തില്‍ ചേച്ചിയുണ്ട്. ഈ പടത്തില്‍ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും. മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാന്‍ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോള്‍ തീരെ വര്‍ക്കില്ലെന്ന് ലീല പറയുന്നു.
ഒരു പ്രായത്തിലെത്തുമ്പോള്‍ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികള്‍ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്. പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്. എന്നാല്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്.
കഴിയുന്നതും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളു. ഒരാളുടെ മനസ്സും കടുകുമണിയുടെ അത്ര പോലും വേദനിപ്പിക്കാതെ ഇരിക്കുക. ഉപകാരം ചെയ്യണമെന്നില്ല. അവരെ ഉപദ്രവിക്കാതെ ഇരിക്കണം. എല്ലാം നമ്മുടെ സഹോദരന്മാരാണ്. ഒരമ്മ പെറ്റ മക്കളാണെന്ന് വിചാരിച്ചാല്‍ മതി. എന്നെ ആള്ക്കാര് ഇത്രയും നശിപ്പിച്ചെങ്കിലും അവര്‍ നശിപ്പിക്കുന്നത് അനുസരിച്ച് എനിക്ക് ദൈവം നന്മയാണ് തരുന്നത്. ആറ് മാസം ഞാന്‍ മായ ചെയ്തു. പത്ത് ഇരുപത് ലക്ഷം എന്റെ അക്കൗണ്ടില്‍ വന്നു. ഇവരൊക്കെ എന്നെ വഞ്ചിച്ചിട്ട് ഞാന്‍ എന്തായി? എന്നും കുളപ്പുള്ളി ലീല പറയുന്നു. FC