ഇഷ്ട നടിയുടെ വീട്ടില്‍ അടിച്ചത് രണ്ടരക്കോടി നഴ്സും ഭര്‍ത്താവും, അറിഞ്ഞപ്പോള്‍ നടിപൊട്ടികരഞ്ഞുപോയി…..
ആരായാലും കരഞ്ഞുപോകും അത്രക്ക് വിശ്വസിച്ചു ഏല്‍പ്പിച്ച വീട്ടില്‍ നിന്നാണ് അവര്‍ മോഷണം നടത്തിയത് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗമാണ് ജോലിക്കുനിന്ന നഴ്സ് ഭര്‍ത്താവിന്റെ സഹായത്തോടെ മോഷ്ടിച്ചത് നടി സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം നടത്തിയത് വീട്ടിലെ നഴ്സും ഭര്‍ത്താവും ചേര്‍ന്ന്.
രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2.4 കോടി വിലവരുന്ന പണവും സ്വര്‍ണ്ണവുമാണ് അപഹരിക്കപ്പെട്ടത്. സോനത്തിന്റെ ഭര്‍തൃമാതാവിന്റെ സഹായിയായ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവും ഷകര്‍പുരിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഫെബ്രുവരി 11-ന് നടന്ന സംഭവത്തില്‍ അതേ മാസം 23-നാണ് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും ഡല്‍ഹി സ്പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് അപര്‍ണയും ഭര്‍ത്താവും പിടിയിലായത്.
എന്നാല്‍ മോഷണമുതല്‍ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ വീട്ടിലുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്തു കഴിഞ്ഞതായും പോലീസ് അറിയിച്ചു. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഡല്‍ഹി സ്പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ക്രൈം ബ്രാഞ്ചും ഇതേ കേസ് അന്വേഷിക്കുന്നുണ്ട്. നടിയായതുകൊണ്ട് ഒന്നുമറിയില്ലെന്നുകരുതി അതുകൊണ്ടാണ് മോഷണത്തിന്റെ വ്യാപ്തി കൂടിയത് FC