നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയ്ക്ക് നടന് സോനുവിന്റെ സഹായം, ശസ്ത്രക്രിയ വിജയകരം…..
ഉണ്ടാക്കുന്നതൊന്നും നമുക്ക് ചിലപ്പോള്‍ തീര്‍ക്കാന്‍ കഴിയില്ല എന്നാല്‍ മരണത്തോടൊപ്പം കൊണ്ടുപോകാനും കഴിയില്ല.. വരും തലമുറ അതെങ്ങനെ ഉപയോഗിക്കുമെന്നും അറിയില്ല അതുകൊണ്ട് കയ്യിലുണ്ടെങ്കില്‍ മനസ്സറിഞ്ഞു സഹായിക്കുക.
മലയാളത്തില്‍ മഹാ മനസ്ക്കനായ സുരേഷ് ഗോപി ഉള്ളതുപോലെ ബോളിവുഡിലും ഒരുനടനുണ്ട് സോനു സൂദ്.. അദ്ദേഹം കഴിഞ്ഞ ദിവസം ചെയ്ത വലിയൊരു കര്‍മ്മമാണ് വാര്‍ത്തയാകുന്നത്, നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്.
ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു. ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് നടന് സഹായിച്ചത്. കുട്ടിയുടെ അവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ നടന് സഹായവുമായി രംഗത്ത് വരികയായിരുന്നു.
അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള് തയ്യാറെടുക്കുകയാണ്- നോസു സൂദ് കുറിച്ചു. കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറെയാളുകളെ അദ്ദേഹം സഹായിച്ചു. സോനു കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത് പത്തു ലക്ഷം പേരാണ് കണ്ടത് നല്ല മനസ്സിന് നന്ദി. FC