മലയാളത്തിലെ യുവ നടന് ശരത് മരിച്ച നിലയില്‍… എങ്ങനെ വിശ്വസിക്കണമെന്നറിയാതെ താരങ്ങള്‍…..
എന്താണ് സംഭവിച്ചതെന്നറിയില്ല മലയാള സിനിമയിലെ ഈ യുവത്വം ഇനിയില്ല. യുവ നടന് ശരത് ചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 വയസ്സായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത്.
പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ് സഹോദരന്. അങ്കമാലി ഡയറീസ് കൂടാതെ, മെക്സിക്കന്‍ അപാരത, കൂടെ, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകള്‍.യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും. നടന് ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഞങ്ങളും നേരുന്നു ആദരാഞ്ജലികള്‍. FC