ഞെട്ടിക്കുന്ന വാര്‍ത്ത പണം നല്കാത്തതിനാല് S.P.ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം വിട്ട് നല്‍കിയില്ല-
സെപ്റ്റംബര്‍ 25നായിരുന്നു SPB എന്ന ഗായകന് ഈ
ലോകത്തോട് വിട പറഞ്ഞത്.കേട്ടാലും കേട്ടാലും മതി വരാത്ത 40,000ത്തിലേറെ പാട്ടുകളാണ് പാടി തീര്‍ത്തത്.ആ ദു:ഖം ആറിത്തണുത്തിട്ടില്ല.അതിനിടയില്‍ വരുന്ന ഒരു വ്യാജ വാര്‍ത്തയാണ് ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നത്.
തമിഴ് നാട്ടിലെ MGM ആശുപത്രിയിലായിരുന്നു SPBക്ക്
ചികിത്സ.അവിടെ വെച്ച് രോഗം പല രീതിയില്‍ അദ്ദേഹത്തെ വേട്ടയാടി.കോവിഡ് പോസറ്റീവായതോടെയായിരുന്നു ആശുപത്രിയിലെത്തിയത്.പല തവണ മരണത്തെ മുഖത്തോട് മുഖം കണ്ടെങ്കിലും ആരാധകരുടെ പ്രാര്‍ത്ഥനയും SPBയുടെ ദൈവീകതയും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.എന്നാല്‍ സെപ്റ്റംബര്‍ 25ഓടെ ഹൃദയസ്തംഭനം വന്നു.അതോടെ എല്ലാം നഷ്ടപ്പെട്ടു.
അതിന്റെ പേരില്‍ വരുന്ന വാര്‍ത്ത ഇങ്ങനെ-SPB യുടെ
മൃതദേഹം MGM ആശുപത്രി അതികൃതര്‍ വിട്ട് നല്‍കിയില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇടപെട്ടാണ് വിട്ട് നല്‍കിയതെന്നും തമിഴ്നാട് സര്‍ക്കാര്‍ കാര്യം ഗൗരവത്തിലെടുത്തില്ലെന്നുമായിരുന്നു വാര്‍ത്ത.
എന്നാല്‍ SPBയുടെ മകന് SP ചരണ്‍ പറയുന്നത് ഇത്തരത്തിലൊരു സംഭവമേയില്ല.അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും ഇത് കേട്ട് വേദനിക്കുന്നുവെന്നുമാണ്.
ഫിലീം കോര്‍ട്ട്.