തങ്കച്ചനും അനുവും പ്രണയത്തിലോ? വിവാഹത്തിനായി കാത്തിരിക്കുന്നു.ഞെട്ടിയത്.
പല തമാശകളും കാര്യത്തിലായതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.അത്തരത്തിലെത്തുമോ ഈ തമാശയും എന്നാണ് പലരും ഉറ്റു നോക്കുന്നത്.മലയാളത്തിലെ പ്രമുഖ ചാനലിലെ കോമഡി താരങ്ങളാണ് തങ്കച്ചനും അനുവും.ഇതില്‍ ജോഡികളായി അഭിനയിക്കുന്ന ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇവരുടേത് പ്രണയമാണോ എന്ന് സംശയിക്കുന്ന പ്രേക്ഷകരാണ് പലരും.അവരോട് തങ്കച്ചനും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.
സ്റ്റാര്‍ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളൂ.അതൊരു പാവം കൊച്ചാണ് അനിയത്തിയെ പോലെയാണ് അവള് എനിക്ക്.ബാക്കിയെല്ലാം ചാനലിന് വേണ്ടിയുള്ള തമാശകളാണ്.അതില്‍ കവിഞ്ഞ് ഒരു ഗൗരവവുമില്ലെന്ന് പറയുന്ന തങ്കച്ചന്റെ അമ്മയുടെ സ്വപ്നങ്ങളെ കുറിച്ചുള്ള വാക്കുകളിങ്ങനെ.ഡിസംബര്‍ 18ന് അമ്മ മരിച്ചു.മരിക്കും വരെ അമ്മക്കുണ്ടായിരുന്നത് ഒരൊറ്റ ആഗ്രഹം മാത്രമായിരുന്നു.എന്റെ വിവാഹം.വീട്ടിലുള്ളവരുടെയെല്ലാം കല്ല്യാണം കഴിഞ്ഞതാണ്.ഞാന്‍ മാത്രമാണ് കെട്ടാതെ നില്‍ക്കുന്നത്.അമ്മയുടെ ഭാഷയില്‍ ഒറ്റത്തടി.വിവാഹം മന:പൂര്‍വ്വം
വേണ്ടെന്ന് വെച്ചതല്ല ആ വലിയ ആഗ്രഹം ബാക്കിയാക്കിയാണ്
അമ്മ പോയത്.അതില്‍ കവിഞ്ഞൊരു സങ്കടം എന്റെ ജീവിതത്തിലില്ല.
അമ്മ ഇല്ലാതായതോടെ ആ വാക്കുകള്‍ മനസ്സില്‍ മുഴങ്ങും അമ്മ
ജീവിച്ചിരുന്നപ്പോള്‍ അത് നടത്തിക്കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന തോന്നല്‍ അലട്ടും.എന്തായാലും വല്ലാത്ത ദു:ഖത്തിലാണ് തങ്കച്ചന്.ഈ കണ്ണീര് കണ്ടില്ലെന്ന് നടിക്കാന്‍ അനുവിനാവുമോ? തങ്കച്ചന്റെ കണ്ണീരൊപ്പാന്‍ അനു ഹൃദയമില്ലാത്തവളാണോ?സീരിയലില്‍ നിന്ന് കടമെടുത്ത ഡയലോഗാണെങ്കിലും കാത്തിരിക്കാം ക്ലൈമാക്സ് രംഗത്തിന് വേണ്ടി.
ഫിലീം കോര്‍ട്ട്.