നടന് സുദേവ് ആശുപത്രി കിടക്കയില്‍, വേദനയേറിയ ഘട്ടം ആരംഭിച്ചു എന്താണ് രോഗമെന്നറിയുന്നില്ല……
സംസ്ഥാന അവാര്‍ഡ് വാങ്ങിയാണ് സുദേവ് എന്ന നടന് മലയാളികളിലേക്ക് കയറിവന്നത്, അതിന് ശേഷം മികവാര്‍ന്ന കാഥാപാത്രങ്ങളായി കൂടുതല്‍ ഇഷ്ടം നേടി, ഇപ്പോഴൊരു ദുഃഖവാര്‍ത്തയാണ് വരുന്നത്, നടന് സുദേവ് നായര്‍ ആശുപത്രിയില്‍ നിന്ന് ഒരുപോസ്ററ് ഇട്ടു, ആരോഗ്യദൃഢഗാത്രനായ സുദേവ് ആശുപത്രികിടക്കയിലെ ചിത്രങ്ങളുമായാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്, ആശുപത്രി പ്രവേശത്തിന്റെ കാരണം എന്താണെന്ന് സുദേവ് പറഞ്ഞിട്ടില്ല. ഡോക്ടര്‍ക്ക് ആശംസ നേര്‍ന്നെന്നും, വിഷമിക്കേണ്ട കാരണമില്ലെന്നും പറഞ്ഞതായി സുദേവ് ക്യാപ്ഷനില്‍ കുറിച്ചു.
മൊത്തം മൂന്നു ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് ‘വേദനയേറിയ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. കുറച്ചു ദിവസം അനങ്ങാതെ വീട്ടില്‍ത്തന്നെ കഴിയുക’ എന്നാണു രണ്ടാമത്തെ ചിത്രത്തിലെ വാചകം മൂന്നാമത്തെ ചിത്രത്തില്‍ ആശുപത്രിയിലാണെങ്കിലും തന്റെ കോഫി പ്രിയം സുദേവ് മറച്ചു വച്ചില്ല. രണ്ട് കപ്പിലെ കാപ്പിയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ തീവ്ര വര്‍ക്ഔട്ടിന്റെ ഫലമായി ഉള്ളംകൈയ്യിലെ തൊലിയടര്‍ന്ന ചിത്രങ്ങള്‍ സുദേവ് പോസ്റ്റ് ചെയ്തിരുന്നു ഇതുമായി വിമാനത്തില്‍ കയറിയപ്പോള്‍, തനിക്ക് പകര്‍ച്ചവ്യാധി ഏതും തന്നെയില്ല എന്ന് തെളിയിക്കേണ്ടി വന്നു എന്ന് സുദേവ് ക്യാപ്ഷനില്‍ പറഞ്ഞിരുന്നു, മമ്മൂട്ടി ചിത്രം ‘വണ്‍’ സുദേവ് നായരെ എം.പിയുടെ വേഷത്തില്‍ അവതരിപ്പിച്ചു. വരാനിരിക്കുന്ന ചിത്രമായ ‘തുറമുഖം’ മറ്റൊരു വേഷപ്പകര്‍ച്ചയിലൂടെ നമുക്ക് മുന്പില് എത്തും, എന്ത് അസുഖമായാലും വേഗം മാറട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC