മരിച്ച സച്ചിയെ കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.ഭര്‍ത്താവിനെ കണ്ടത്.
നികത്താനാകാത്ത നഷ്ടം ഇനി അതോര്ക്കുന്നതിലല്ല-അവര്‍ ബാക്കി വെച്ച് പോയത് കണ്ട് നിര്‍വൃതിയടയുകയാണ് എളുപ്പം.
ജോണ്‍ എബ്രഹാം,അരവിന്ദന്,പത്മരാജന്,ഭരതന്,ലോഹിത ദാസ് .ഇത്തരത്തിലുള്ള പ്രതിഭകള്‍ക്കും മരണം എളുപ്പത്തിലെത്തി.അതേ ഗതി തന്നെ സച്ചിദാനന്ദനും വന്നു.ഇവരേക്കാള്‍ നേരത്തെ
അദ്ദേഹം മടങ്ങി.
ഇനിയും ഒത്തിരി മാജിക്കുകള്‍ താരത്തിന് പല സൂപ്പര്‍ നടന്മാരെയും വെച്ച് ചെയ്യാനുണ്ടായിരുന്നു.ഈ മരണത്തിന് കൊറോണയും ഒരു കാരണമായി.മറ്റ്ആശുപത്രികള് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആരേയും കാണാന്‍ സത്യത്തില്‍ ഒരുപക്ഷേ സച്ചിക്ക്കഴിഞ്ഞിട്ടുണ്ടാവില്ല.അത്കൊണ്ടായിരിക്കണമല്ലൊ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ അഭയം തേടിയത്.ഒരു പ്രഗത്ഭതാരത്തിനെ ഇല്ലാതാക്കിയതില്‍ അവര്‍ക്കെത്ര
പങ്കുണ്ടെന്നറിയില്ലെങ്കിലും ഇനി സച്ചിയില്ല.
സച്ചിയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന നടന്
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ കുറിപ്പാണ്
വൈറലായിരിക്കുന്നത്.സച്ചിയുടെ ഓര്‍മ്മക്ക് മുന്നില്‍
അവരെഴുതി ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങിനെ’ഒരു എഴുത്തുകാരന് വിടവാങ്ങുന്നു എന്താണ് എഴുതുക എന്നറിയില്ല.രാജുവിന്റെ അടുത്ത സുഹൃത്തും കലാകാരനും
എന്ന നിലയില്‍ അറിയാമായിരുന്നെങ്കിലും ഡ്രൈവിങ് ലൈസന്‍സിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് ശരിക്കും അടുത്തറിഞ്ഞത്.
കഥകളുടെ വലിയൊരു ശേഖരമായിരുന്നു സച്ചി.ആരും കേട്ടിട്ടില്ലാത്ത ഒട്ടനവധി മനോഹര കഥകള്‍ ആ കൂട്ടത്തുലുണ്ട്.കുടുംബത്തിനും ബന്ധുക്കള്‍ക്കുമൊപ്പം തീരാനഷ്ടമാണ് സച്ചിയുടെ വേര്‍പാട്.
മലയാള സിനിമക്കും സൃഷ്ടിച്ച കഥകളും കഥാപാത്രങ്ങളും സച്ചിയെ ഇവിടെ നിലനിര്‍ത്തും.
ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു.പ്രത്യേകിച്ച് നിങ്ങള്‍ കുഞ്ഞനുജനായി കരുതിയ രാജു.നിങ്ങളെഴുതിയ വരികളിലൂടെ സച്ചിയെന്ന വെളിച്ചം നിലനില്ക്കും.
പ്രിയസച്ചി സമാധാനത്തോടെ വിശ്രമിക്കുക.നിങ്ങളുടെ കുടൂംബത്തിന് എല്ലാം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്ന് പറഞ്ഞ് സുപ്രിയ ഒപ്പം ചേരുന്നു.
ഫിലീം കോര്‍ട്ട്.