സുരേഷ് ഗോപി വാക്ക് പാലിക്കുന്നു വീണ്ടും മിമിക്രി കലാകാരന്മാര്ക്ക് രണ്ട് ലക്ഷം കൊടുത്തു.. നാദിര്‍ഷ വാങ്ങി…..
ആര്‍ക്കും കണ്ടുകൂടാത്ത നടനാണ് സുരേഷ് ഗോപി അതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്, അയാള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത് അതിലൂടെയും അദ്ദേഹം ആറു വര്‍ഷത്തോളം ജനങ്ങളെ സേവിച്ചു, ഇപ്പോഴും അത് തുടരുന്നു.
മിമിക്രി കലാകാരന്മാരുടെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി ഞാനഭിനയിക്കുന്ന പുതിയ സിനിമക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ ക്ഷേമത്തിനായി നല്‍കുമെന്ന് കുറെ തവണയായി കൊടുക്കുന്നു ഇത്തവണയും കൊടുത്തു, പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന വാക്കാണ് വീണ്ടും പാലിച്ച് സുരേഷ് ഗോപി.
സംവിധായകന് കൂടിയായ നാദിര്ഷയ്ക്കാണ് അദ്ദേഹം രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ലിസ്റ്റിന് സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്നാണ് ഉറപ്പ് നല്‍കിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. രമേഷ് പിഷാരടി, ഗിന്നസ് പക്രു എന്നിവരും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. നേരത്തെ ‘ഒറ്റക്കൊമ്പന്’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്ന് ഒരു തുകയും സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്ക്ക് നല്‍കിയിരുന്നു. കൊടിയടയാളമല്ല മനുഷ്യത്തമുള്ള മനുഷ്യര്‍ വരട്ടെ സുരേഷ് ഗോപിയെപ്പോലെ അശരണര്‍ക്ക് തുണയായി FC