എന്റെ ജീവിതം സിനിമയായാല്‍ ദുല്‍ഖര്‍ നായകന്. ക്രിക്കറ്റ് താരം സുരേഷ് റെയ്ന പറയുന്നു.
മലയാളത്തില്‍ നിന്നൊരു യുവ നടന് ലോകം മുഴുവന്‍ ആരാധകരുണ്ടാകുമെന്ന് കേള്‍ക്കുന്നത് തന്നെ കേരളത്തിനും മലയാളികള്‍ക്കും അനുഗ്രഹമാണ് അഭിമാനമാണ്.ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ സുഹൃത്ത് കൂടിയാണ് ദുല്‍ഖര്‍.
ചെന്നൈയില്‍ വെച്ച് നടന്ന ഒരു ഷോ യില്‍ റെയ്നക്കൊപ്പം ദുല്‍ഖറുമുണ്ടായിരുന്നു.ഇരുവരും ഒന്നിച്ചു
നില്ക്കുന്ന ഫോട്ടോയും താനൊരു ചെന്നൈ സൂപ്പര്‍
കിങ്സ് ഫാനാണെന്നും ഫോട്ടോ പോസ്റ്റ് ചെയ്ത്
കൊണ്ട് ദുല്‍ഖര്‍ കുറിച്ചിരുന്നു.
റെയ്ന സൂപ്പര്‍ കിങ്സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.തമിഴ് നടന് വിക്രം പ്രഭുവും റെയ്നയും ദുല്‍ഖറും നില്ക്കുന്ന ഫോട്ടോയും ആ കൂട്ടത്തില്‍ പോസ്റ്റ് ചെയ്തു.ഇപ്പോള്‍ ഒരു ചാറ്റ് ഷോയില്‍ വന്ന
ചോദ്യം താങ്കളുടെ ബയോ പിക്ക് ചിത്രം ഒരുക്കുകയാണെങ്കില്‍ ആരായിരിക്കും അതില്‍ നായകന്-
ഷാഹിദ് കപൂര്‍,ദുല്‍ഖര്‍ സല്മാന് ഇവരില്‍ ഒരാളാണ് ഉചിതമെന്ന് തോന്നുന്നു.ചോദ്യ കര്ത്താവിനോട്ആരായിരിക്കും നന്നാവുക എന്ന തിരിച്ചുള്ള ചോദ്യത്തിന് മറുപടി ദുല്‍ഖര്‍ എന്നായി.മാത്രമല്ല ലൈവ്
ചാറ്റ് ഷോയില്‍ പങ്കെടുത്തവരും ദുല്‍ഖറിന്റെ പേര്
തന്നെയാണ് നിര്‍ദ്ദേശിച്ചത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട സോയ ഫാക്ടര്‍ എന്ന
ബോളിവുഡ് ചിത്രത്തില്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റനായി
ദുല്‍ക്കര്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.സോനം കപൂറായിരുന്നു നായിക. എന്തായാലും റെയ്നയൊരു പൊക്ക
കുറവ്കാരനാണ്.കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.