സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ടിലടങ്ങിയ രഹസ്യങ്ങളാണിത്.
മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാധമിക നിഗമന പ്രകാരം താരം ആത്മഹത്യ
ചെയ്തതാണ് എന്ന് തന്നെയാണ്.ഇതിന് പിന്നില്‍
മറ്റാരുടെയെങ്കിലും കൈകളുണ്ടോ എന്നാണ് ഇനി
അറിയേണ്ടത്.
സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം നടന്നത് മുബൈ R.N.
കൂപ്പര്‍ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയിലാണ്.
തൂങ്ങി മരണം തന്നെയാണെങ്കിലും അകത്ത്
വിഷാംശം വല്ലതും എത്തിയിട്ടുണ്ടൊ എന്നറിയാന്‍
ആന്തരീകാവയവങ്ങള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
രാവിലെ ജോലിക്കാരന് ജൂസ് കൊടുത്തിരുന്നു.അത്
കുടിച്ച് കതകടച്ച സുശാന്തിനോട് പ്രഭാത ഭക്ഷണം
എന്ത് വേണമെന്ന് ചോദിക്കാന്‍ വിളിച്ചെങ്കിലും കതക്
തുറന്നില്ല.എന്നാല്‍ ഉറക്കത്തിലായിരിക്കുമെന്ന് കരുതി അദ്ദേഹം മടങ്ങി.മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും
വിളിച്ചെങ്കിലും തുറന്നില്ല.അതോടെ പരിഭ്രാന്തനായ
സഹായി മറ്റുള്ളവരെ വിളിച്ച് കതക് തുറന്നപ്പോഴാണ്
തൂങ്ങിയ നിലയില്‍ കാണുന്നത്.പത്ത് മണിക്കും ഒരു മണിക്കും ഇടയിലാണ് സുശാന്തിന്റെ മരണമെന്നും
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പാട്നയില്‍ നിന്ന് അച്ഛനും സഹോദരങ്ങളും എത്തിയാല്‍ ഇന്ന് സംസ്കാരം നടക്കും.
ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍.’ഓര്‍ക്കുക ആത്മഹത്യയല്ല ഒന്നിനുമുള്ള പരിഹാരം’.
ഫിലീം കോര്‍ട്ട്.